Friday, 24 Sep, 12.06 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കേരളത്തില്‍ വീണ്ടും ഹര്‍ത്താല്‍, തിങ്ങളാഴ്ച ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ഭരണപക്ഷ മുന്നണി

തിരുവനന്തപുരം: കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ച്‌ സെപ്തംബര്‍ 27ന് എല്‍.ഡി.എഫ്‌ കേരളത്തില്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കും. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന കര്‍ഷക സമരത്തിന്‌ പിന്തുണ പ്രഖ്യാപിക്കുകയാണ്‌ ഹര്‍ത്താലിലൂടെ ചെയ്യുന്നത്‌. അഞ്ച്‌ ലക്ഷത്തിലധികം ആളുകള്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളാകുമെന്ന് സി.പി.എം അവകാശപ്പെട്ടു.

ഭാരത്‌ ബന്ദിന്റെ ഭാഗമായാണ്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികളും കര്‍ഷകരും ബാങ്ക് ജീവനക്കാരുമടക്കം നൂറിലേറെ സംഘടനകള്‍ ഭാരത് ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനകളും സമരത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സി.പി.എം പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top