Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിലോയ്ക്ക് 400 രൂപ വരെ; കെെനിറയെ സമ്പാദിക്കാൻ  മലയാളികള്‍ക്ക് ഈ കൃഷി തിരഞ്ഞെടുക്കാം

കിലോയ്ക്ക് 400 രൂപ വരെ; കെെനിറയെ സമ്പാദിക്കാൻ മലയാളികള്‍ക്ക് ഈ കൃഷി തിരഞ്ഞെടുക്കാം

രോഗ്യം ശ്രദ്ധിക്കുന്നവർ അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒരു പഴമാണ് അവക്കാഡോ. ആരോഗ്യകരമായ കൊഴുപ്പുകളും നാരുകളും അടങ്ങിയ അവക്കാഡോ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മികച്ചതാണ്.

ഫെെബർ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനവും സുഗമമാക്കാനും സഹായിക്കുന്നു.

കേരളത്തില്‍ വെണ്ണപ്പഴം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ ആരോഗ്യഗുണങ്ങള്‍ കാരണം നിരവധിപേരാണ് ഇവ വാങ്ങുന്നത്. അതിനാല്‍ വിദേശത്തുനിന്ന് വരെ അവക്കാഡോ ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാല്‍ കേരളത്തിലെ കാലാവസ്ഥയില്‍ മികച്ച ഒരു കൃഷിയാണ് അവക്കാഡോയെന്ന് പലരും മറക്കുന്നു. നല്ല വരുമാനവും അവക്കാഡോ കൃഷിയിലൂടെ നേടാം.

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായത് ഗ്വാട്ടിമാലൻ, വെസ്റ്റ് ഇന്ത്യൻ, മെക്സിക്കല്‍ ഇനങ്ങളാണ്. ഗുണമേന്മയുള്ള ഗ്രാഫ്റ്റ് ചെയ്ത ചെറു ചെടികള്‍ തിരഞ്ഞെടുക്കുകയും മഴക്കാലം തുടങ്ങുന്നതിന് മുൻപ് നടീല്‍ നടത്തുകയും ചെയ്യുന്നത് നല്ലതാണ്. വെള്ളക്കെട്ടില്ലാത്തതും നല്ല നീരൊഴുക്കുള്ളതുമായ സ്ഥലങ്ങളാണ് അവക്കാഡോ കൃഷിക്ക് ഏറ്റവും അനുയോജ്യം. തടങ്ങള്‍ ഉയർത്തിയശേഷം തെെകള്‍ നടുന്നതായിരിക്കും നല്ലത്.

മണ്ണിന്റെ പിഎച്ച്‌ അഞ്ചരയ്ക്കും ആറരയ്ക്കും (5.5 - 6.5) മദ്ധ്യേ നിർബന്ധമായും നിലനിർത്തുകയും വേണം. കുമ്മായം അല്ലെങ്കില്‍ ഡോളോമെെറ്റ്, ജിപ്സം ചേർത്ത് പിഎച്ച്‌ ക്രമീകരിക്കാം. നാലാം വർഷം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു മരത്തില്‍ നിന്ന് ശരാശരി 100 മുതല്‍ 300 വരെ പഴങ്ങള്‍ ലഭിക്കും. വിപണിയില്‍ കിലോയ്ക്ക് 150 മുതല്‍ 400 വരെയാണ് വില. ഗുണനിലവാരം അനുസരിച്ച്‌ വിലയില്‍ മാറ്റം വരാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi