Thursday, 17 Oct, 7.14 pm കേരളകൗമുദി

തിരുവനന്തപുരം
കോളിച്ചിറ ശാഖാ വാര്‍ഷികാഘോഷം

ചിറയിന്‍കീഴ്: എസ്.എന്‍.ഡി.പി യോഗം കോളിച്ചിറ ശാഖയുടെ ഒന്നാം വാര്‍ഷികാഘോഷം യൂണിയന്‍ പ്രസിഡന്റ് സി.വിഷ്‌ണുഭക്തന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസി‌ഡന്റ് എസ്. ഷാബു അദ്ധ്യക്ഷത വഹിച്ചു. കിടപ്പുരോഗികള്‍ക്കുള്ള ധനസഹായം സി.വിഷ്ണുഭക്തന്‍ വിതരണം ചെയ്തു. പ്രതിഭകളെ ആദരിക്കല്‍ യൂണിയന്‍ സെക്രട്ടറി ശ്രീകുമാര്‍ പെരുങ്ങുഴിയും ഓണക്കിറ്റ് വിതരണം യൂണിയന്‍ മെമ്ബര്‍ സുദേവനും നിര്‍വഹിച്ചു. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ ഡി. വിപിന്‍രാജ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടര്‍ അഴൂര്‍ ബിജു, കൗണ്‍സിലര്‍മാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദന്‍ എന്നിവര്‍ പങ്കെടുത്തു. ശാഖാ സെക്രട്ടറി എസ്.എസ് ജയന്‍ സ്വാഗതവും ശാഖാ പ്രതിനിധി ബിനു നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top