Saturday, 28 Mar, 4.46 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കൊറോണ കാലം : ടിവിയില്‍ രാമായണം കാണുന്ന ചിത്രം പങ്കുവച്ചു കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, വിവാദമായതോടെ നിമിഷങ്ങള്‍ക്കുളളില്‍ ചിത്രം പിന്‍വലിച്ചു

ന്യൂഡല്‍ഹി : ഇതിഹാസ സീരിയലായ രാമായണം ഇന്ന് മുതലാണ് ദുരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം 21 ദിവസം ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന സമയത്താണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ താന്‍ വീട്ടിലിരുന്ന് രാമായണം കാണുന്ന ചിത്രം സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. അതിനൊപ്പം "ഞാന്‍ രാമയണം കാണുകയാണ് നിങ്ങളോ " എന്ന അടികുറിപ്പും നല്‍കി.നിമിഷങ്ങള്‍ക്കുളളില്‍ തന്നെ സംഭവം വിവാദമായി. വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ നേട്ടോട്ടം ഓടുമ്ബോള്‍, പട്ടിണി കിടക്കുമ്ബോള്‍ മന്ത്രി വീട്ടിലിരുന്നു ടി വി കാണുന്നു എന്ന തരത്തില്‍ പ്രകാശ് ജാവ്‌ദേക്കര്‍ക്ക് എതിരെ ട്രോളുകളുമായി നിരവധി ആളുകള്‍ രംഗത്ത് വന്നു. സംഭവം വിവാദമായതോടേ മന്ത്രി പോസ്റ്റ് ഡിലീറ്റ് ചെയ്തു.

രാജ്യം ലോക്ക് ഡൗണ്‍ ചെയ്തതിനെ തുടര്‍ന്ന് ബസ് സര്‍വീസുകളും, ആഭ്യന്തര, അന്താരഷ്‌ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഇതോടെ 873 ആയി. 19 പേര്‍ മരിക്കുകയും ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top