Tuesday, 17 Mar, 11.26 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കൊറോണയേയും വിറ്റ് കാശാക്കാന്‍ ശ്രമം,​ കോഴിക്കോട്ട് നിന്ന് പിടിച്ചെടുത്തത് ഒന്നര ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകള്‍

കോഴിക്കോട്: സംസ്ഥാനം മുഴുവന്‍ കൊറോണ ജാഗ്രതയിലിരിക്കെ സാഹചര്യം മുതലാക്കി വ്യാജ സാനിറ്റൈസര്‍ നിര്‍മാണം. ലൈസന്‍സില്ലാതെ നിര്‍മിച്ച ഒന്നര ലക്ഷം രൂപയുടെ സാനിറ്റൈസറുകള്‍ ഡ്രഗ്സ് സാനിറ്റൈസറുകള്‍ പിടിച്ചെടുത്തു. ചിന്താവളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വ്യാജ സാനിറ്റൈസറുകള്‍ നിര്‍മിച്ചത്.

അസംസ്കൃത വസ്‌തുക്കളെത്തിച്ച്‌ കോഴിക്കോട് നഗരത്തിലെ കടമുറിക്കുള്ളില്‍ നിന്ന് കുപ്പിയിലാക്കും. 47 രൂപ ചിലവില്‍ നിര്‍മിക്കുന്ന ഇവ 399 രൂപയ്ക്കാണ്(375 മില്ലിക്ക്)​ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഇരുന്നൂറു രൂപയ്‌ക്ക് കടകളിലെത്തിച്ച്‌ നല്‍കും. സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടിയതോടെ സാനിറ്റൈസറുടെ ഉപയോഗവും കൂടി. ഇത് മുതലെടുത്താണ് ഒരാഴ്ച മുമ്ബ് ഇവര്‍ നിര്‍മാണം ആരംഭിച്ചത്. കുപ്പി നന്നായി പരിശോധിച്ച ശേഷം മാത്രമേ സാനിറ്റൈസറുകള്‍ വാങ്ങാവൂ എന്ന് അരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top