പ്രാദേശികം
കൊവിഡ് 457 പേര്‍ക്ക്

തിരുവനന്തപുരം:ജില്ലയില്‍ ഇന്നലെ 457 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.488 പേര്‍ രോഗമുക്തരായി. നിലവില്‍ 4,496 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.ജില്ലയില്‍ രണ്ടു പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂര്‍കാവ് സ്വദേശി സുകമാരന്‍ നായര്‍ (81) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ 310 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ 6 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
പുതുതായി നിരീക്ഷണത്തിലായവര്‍ - 1635
ആകെ നിരീക്ഷണത്തിലുള്ളവര്‍ - 26988
ഇന്നലെ രോഗമുക്തി നേടിയവര്‍ - 488
നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവര്‍ -1759
ചികിത്സയിലുള്ളവര്‍ - 4496
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi