Thursday, 23 Sep, 11.50 pm കേരളകൗമുദി

ദേശീയം
കൊവിഡ് ആത്മഹത്യയ്ക്കും 50,000 നല്‍കും നഷ്ടപരിഹാരത്തിന് വേണം 4,000 കോടി

ന്യൂഡല്‍ഹി: കൊവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യചെയ്തവരെയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതോടെ എട്ടു ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ധനസഹായം നല്‍കാന്‍ 4,000 കോടിയോളം രൂപ കരുതേണ്ടിവരും.

സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വഴി 50,000 രൂപ വീതമാണ് നിശ്ചിത കാലയളവില്‍ അത്മഹത്യചെയ്തവരുടെ ഉറ്റവര്‍ക്കും ധനസഹായമായി നല്‍കുന്നത്. കൊവിഡ് സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയവരുടെ കുടുംബത്തിനാണ് ധനസഹായം ലഭിക്കുകയെന്ന് ദേശീയ ദുരന്ത നിവാരണ അതോറിട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കി. ഔദ്യോഗിക കണക്കുപ്രകാരം നിലവില്‍ 4,45,768 പേരാണ് കൊവിഡ് മൂലം മരിച്ചവരുടെ പട്ടികയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ മരിക്കുന്നവരെയും കൊവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. അവരുടെ കുടുംബങ്ങള്‍ക്കും 50,000 രൂപ ലഭിക്കും. ഇതെല്ലാം പരിഗണിക്കുമ്ബോഴാണ് ധനസഹായത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ഇരട്ടിയോളമാകുന്നത്.
കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന നടപടി ലഘൂകരിക്കുന്നതിന് കഴിഞ്ഞ 11ന് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ കൊവിഡ് ചികിത്സയിലിരിക്കെ വിഷം ഉള്ളില്‍ ചെന്നോ, ആത്മഹത്യ, കൊലപാതകം, അപകടം തുടങ്ങിയവയാലോ മരിക്കുന്നത് കൊവിഡ് മരണമായി കണക്കാക്കില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഇത് പുനഃപരിശോധിക്കണമെന്ന് അന്നേദിവസം കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എം.ആര്‍.ഷാ, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് സ്ഥിരീകരിച്ച്‌ 30 ദിവസത്തിനുള്ളില്‍ ആശുപത്രിയിലോ പുറത്തോ ഏത് സാഹചര്യത്തില്‍ മരിച്ചാലും അത് കൊവിഡ് മരണമായി കണക്കാക്കും.

കേന്ദ്ര സര്‍ക്കാരിന് പ്രശംസ

ഇന്ന് ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. കൊവിഡ് ദുരിതം നേരിട്ടവര്‍ക്ക് അല്പമെങ്കിലും സാന്ത്വനമാകട്ടെ ഈ 50,000 രൂപ. ഇത്രയേറെ ജനസംഖ്യയുള്ള രാജ്യത്ത് സാമ്ബത്തിക ഞെരുക്കങ്ങള്‍ക്കിടയിലും വാക്സിനായുള്ള ചെലവുകളടക്കം സൗജന്യമായി വഹിച്ച്‌ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി വേണ്ടുന്നതെല്ലാം ചെയ്യുന്നുണ്ട്. ദുരിതം അനുഭവിച്ചവരുടെ കണ്ണീരൊപ്പാന്‍ സ്വീകരിച്ച നടപടിയില്‍ സന്തോഷമുണ്ട്. ഇന്ത്യയ്ക്കല്ലാതെ മറ്റൊരു രാജ്യത്തിനും ഇതൊന്നും ചെയ്യാനാകില്ല.

ജസ്റ്റിസുമാരായ എം.ആര്‍ ഷാ,

എ.എസ്. ബൊപ്പണ്ണ

അന്തിമ വിധി

കേന്ദ്ര സര്‍ക്കാര്‍ നപടികളില്‍ സംതൃപ്തി രേഖപ്പെടുത്തിയ കോടതി അഭിഭാഷകരായ ഗൗരവ് കുമാര്‍ ബന്‍സാല്‍, റീപക് കന്‍സാല്‍ എന്നിവര്‍ ഹര്‍ജിക്കാരായ കൊവിഡ് നഷ്ടപരിഹാരക്കേസില്‍ അടുത്തമാസം നാലിന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി. ധനസഹായത്തിന് ഏകീകൃതരൂപം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 50,000 രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്ന് ഇന്നലെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ധരിപ്പിച്ചു.

നിര്‍ദ്ദേശം

കൊവിഡ് ധനസഹായം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് കേന്ദ്ര തീരുമാനപ്രകാരമുള്ള ജില്ലാതല സമിതികള്‍ 30 ദിവസത്തിനകം രൂപീകരിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കോടതി പറഞ്ഞത്

കൊവിഡ് മരണസര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ ആശുപത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രണ്ടാം കൊവിഡ് തരംഗത്തിനുശേഷം ആശുപത്രികള്‍ ഏകാധിപതികളെപ്പോലെയാണ് പെരുമാറുന്നത്. ആവശ്യമായ രേഖകള്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ കൊവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കുന്നു.
കൊവിഡ് നഷ്ടപരിഹാരത്തിനായി രൂപീകരിക്കുന്ന ജില്ലാ കമ്മിറ്റികള്‍ ഇതില്‍ ഇടപെടണം.

കേ​ര​ള​ത്തി​ല്‍​ 250​കോ​ടി​ ​വേ​ണ്ടി​വ​രും

പി.​എ​ച്ച്‌.​ ​സ​ന​ല്‍​കു​മാര്‍

#​പ​ഴ​യ​ ​മാ​ന​ദ​ണ്ഡം
24,191
കേ​ര​ള​ത്തി​ലെ​ ​കൊ​വി​ഡ് ​മ​ര​ണം

50000​ ​രൂപ
കേ​ന്ദ്രം​ ​നി​ര്‍​ദേ​ശി​ച്ച​ ​തുക
120.95​ ​കോ​ടി
വി​ത​ര​ണം​ ​ചെ​യ്യാ​നു​ള്ള​ ​തുക

#​ ​മാ​ന​ദ​ണ്ഡം​ ​ഒ​രു​ ​മാ​സം
+​ 50000
മ​രി​ച്ച​വ​രു​ടെ​ ​ഏ​ക​ദേ​ശ​ ​എ​ണ്ണം.

+​ 250​ ​കോ​ടി
വി​ത​ര​ണം
ചെ​യ്യേ​ണ്ടി​വ​രു​ന്ന
മൊ​ത്തം​ ​തുക

#​ ​കു​ട്ടി​ക​ള്‍​ക്കു​ള്ള​ ​സ​ഹാ​യം

78
ര​ക്ഷി​താ​ക്ക​ള്‍​ ​മ​രി​ച്ച​തി​നെ​ ​തു​ട​ര്‍​ന്ന്
മൂ​ന്നു​ ​ല​ക്ഷം​ ​രൂ​പ​യ്ക്ക് ​അ​ര്‍​ഹ​രാ​യ​ ​കു​ട്ടി​കള്‍

2.34​ ​കോ​ടി
കു​ട്ടി​ക​ള്‍​ക്ക് ​ന​ല്‍​കാ​നു​ള്ള​ ​തുക

2000​ ​രൂപ
പ​തി​നെ​ട്ടു​ ​വ​യ​സു​വ​രെ​ ​കു​ട്ടി​ക​ള്‍​ക്ക്
ന​ല്‍​കു​ന്ന​ ​പ്ര​തി​മാ​സ​ ​തുക

1400
ഒ​രു​ ​ര​ക്ഷി​താ​വ് ​ന​ഷ്ട​പ്പെ​ട്ട​ ​കു​ട്ടി​ക​ള്‍​ ​(​ഏ​ക​ദേ​ശ​ ​ക​ണ​ക്ക്.​ ​ഇ​വ​ര്‍​ക്കും​ ​ധ​ന​സ​ഹാ​യം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​ഉ​യ​രു​ന്നു​ണ്ട്)

#​ ​കേ​ര​ള​ത്തി​ന്റെ​ ​കൈ​വ​ശം

817​കോ​ടി​രൂ​പ:
വാ​ക്സി​ന്‍​ ​ച​ല​ഞ്ചില്‍
കി​ട്ടി​യ​ത്.

775.70​ ​കോ​ടി
ദു​ര​ന്ത​നി​വാ​ര​ണ​ ​നി​ധി​യില്‍
കൊ​വി​ഡി​നാ​യി
മാ​റ്റി​വ​ച്ച​ത്

4760.17​കോ​ടി
ചെ​ല​വാ​യ​ത്

928​കോ​ടി
മി​ച്ച​മു​ള്ള​ ​തുക

`​നെ​ഗ​റ്റീ​വാ​യാ​ലും​ 30​ ​ദി​വ​സ​ത്തി​നു​ള്ളി​ലെ​ ​മ​ര​ണം​ ​കൊ​വി​ഡ് ​മ​ര​ണ​മാ​ണെ​ന്ന് ​ക​ണ​ക്കാ​ക്കി​ ​പു​തി​യ​ ​മാ​ര്‍​ഗ​രേ​ഖ​യും​ ​മ​രി​ച്ച​വ​രു​ടെ​ ​ലി​സ്റ്റും​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.'
-​വീ​ണാ​ജോ​ര്‍​ജ്,
ആ​രോ​ഗ്യ​മ​ന്ത്രി

കൊ​വി​ഡ് ​ബാ​ധി​ച്ച്‌ ​മ​രി​ച്ച​വ​രു​ടെ​ ​ആ​ശ്രി​ത​ര്‍​ക്കു​ള്ള​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ല്‍​ ​സു​പ്രീം​ ​കോ​ട​തി​ ​വി​ധി​ ​വ​ന്ന​ശേ​ഷം​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ല്‍​കു​ന്ന​തി​ല്‍​ ​കേ​ന്ദ്ര​ത്തി​നും​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.
-​കെ.​എ​ന്‍.​ബാ​ല​ഗോ​പല്‍
ധ​ന​മ​ന്ത്രി

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top