Monday, 13 Jul, 4.11 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കൊവിഡ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച നാലാമത്തെ രാജ്യമായി മെക്സിക്കോ, മരണം 35,000 കടന്നു

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35,000 കടന്നു. ഇതോടെ കൊവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിയെ മറികടന്ന് നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് മെക്സിക്കോ.

യു.എസ്, ബ്രസീല്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളാണ് കൊവിഡ് മരണസംഖ്യയില്‍ മെക്സിക്കോയ്ക്ക് തൊട്ടുമുന്നിലുള്ളത്. 299,750 പേരാണ് മെക്സിക്കോയില്‍ ആകെ രോഗ ബാധിതരായുള്ളത്. 35,006 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്. മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ 9 എണ്ണത്തില്‍ രോഗവ്യാപനം അതീവരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,482 പുതിയ കൊവിഡ് കേസുകളും 276 മരണവുമാണ് മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top