Saturday, 07 Sep, 8.14 pm കേരളകൗമുദി

തിരുവനന്തപുരം
കോഴി കുഞ്ഞുങ്ങള്‍ വിതരണം ചെയ്തു

മുടപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്കൂളുകളില്‍ നടപ്പിലാക്കുന്ന പൗള്‍ട്രി ക്ലബിന്റെ പഞ്ചായത്ത് തല ഉദ്‌ഘാടനം മുരുക്കുംപുഴ സെന്റ് അഗസ്ത്യന്‍ ഹൈസ്‌കൂളില്‍ മംഗലാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു നിര്‍വഹിച്ചു. ചടങ്ങില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 കോഴി കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന കാര്യ ചെയര്‍മാന്‍ മംഗലപുരം ഷാഫി, മെമ്ബര്‍ വി. അജികുമാര്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ വി. സിന്ധു, ഹെഡ്മിസ്ട്രസ് കെ.എസ്. ഷീല എന്നിവര്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top