Monday, 22 Jul, 8.36 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ക്രിക്കറ്റിനല്ല സെെനിക സേവനത്തിനെന്ന് ധോണി,​ പരിഹാസവുമായി മുന്‍ ക്രിക്കറ്റ് താരം,​ പൊട്ടിത്തെറിച്ച്‌ ആരാധക‌ര്‍

മുംബയ്: ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണി ഉണ്ടാവില്ലെന്ന് താരം നേരത്തെ ബി.സി.സി.ഐയെ അറിയിച്ചിരുന്നു. ലോകകപ്പിന്റെ സെമി ഫൈനലില്‍ നിന്നും ഇന്ത്യ പുറത്തായതോടെ ധോണി വിരമിക്കണമെന്ന് പല ഭാഗത്ത് നിന്നും ആവശ്യമുയര്‍ന്നിരുന്നു. അതേസമയം വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് പിന്‍മാറി സൈനിക സേവനത്തിനാണ് ധോണി പോയത്.

രണ്ട് മാസം സൈനിക സേവനത്തിനായി മാറി നില്‍ക്കണമെന്ന് ധോണി ബി.സി.സി.ഐയെ അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ ടെറിറ്ററിയല്‍ ആര്‍മിയുടെ 106 ബറ്റാലിയന്‍ (പാരാ) ലഫ്റ്റനന്റ് കേണലാണ് ധോണി. എന്നാല്‍ ഇതിനെതിരെയും ആരോപണമുയരുന്നുണ്ട്. ധോണി വിരമിക്കല്‍ മനപൂര്‍വ്വം വൈകിപ്പിക്കുകയാണെന്നാണെന്നാണ് ആരാധകരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ ധോണിയുടെ തീരുമാനത്തെ പരിസിച്ച്‌ മുന്‍ ഇംഗ്ലണ്ട് താരം രംഗത്തെത്തിയിരുന്നു. ഡേവിഡ് ലോയ്ഡാണ് ധോണിയുടെ സെെനിക സേവനത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയത്. ധോണി വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്തയുടെ ട്വീറ്റിന് പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയിട്ടുകൊണ്ട് റീട്വീറ്റ് ചെയ്തത്. എന്നാല്‍ ധോണിയുടെ ആരാധകര്‍ക്ക് ഇത് പിടിച്ചില്ല. സോഷ്യല്‍ മീഡിയയിലൂടെ ഡേവിഡ് ലോയ്ഡിന് മര്യാദ പഠിപ്പിക്കുകയാണ് ആരാധകര്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top