Friday, 18 Oct, 11.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
കൂടത്തായി കൊലപാതകങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് റാണി

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി ജോളിയുടെ ഉറ്റസുഹൃത്ത് റാണിയുടെ മൊഴി.

ജോളിയുമായി വര്‍ഷങ്ങളുടെ പരിചയമുണ്ട്. തയ്യല്‍ക്കടയില്‍ കസ്റ്റമറായി വന്നുള്ള പരിചയമാണ്. അവര്‍ കൊലകള്‍ നടത്തിയതായി പത്രങ്ങളില്‍ വാര്‍ത്ത വന്ന ശേഷമാണ് അറിയുന്നത്. ജോളിയുമൊന്നിച്ച്‌ നില്‍ക്കുന്ന ഫോട്ടോകള്‍ പൊലീസിന്റെ കണ്ണില്‍ പെട്ടെന്ന് മനസ്സിലായതോടെ അറസ്റ്റ് പേടിച്ചു. അതുകൊണ്ടാണ് ബന്ധുവീട്ടിലേക്ക് മാറിയത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ നേരിട്ട് പോയി മൊഴി നല്‍കാന്‍ ബന്ധുക്കളാണ് നിര്‍ബന്ധിച്ചത്.

ജോളിയുമായി സാമ്ബത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അവര്‍ക്ക് എന്‍.ഐ.ടി പരിസരത്ത് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും അറിയില്ല. ഇന്നലെ രാവിലെ തുടങ്ങിയ ചോദ്യംചെയ്യല്‍ രാത്രി ഏഴു മണിയോടെയാണ് അവസാനിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top