Sunday, 18 Aug, 2.14 am കേരളകൗമുദി

തിരുവനന്തപുരം
കുപ്രസിദ്ധ മോഷ്ടാവ് അമ്ബിളി സന്തോഷ് അറസ്റ്റില്‍

കായംകുളം: തിരുവനന്തപുരം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അമ്ബിളി സന്തോഷ് എന്ന് വിളിക്കുന്ന സന്തോഷ് കുമാര്‍ കായംകുളത്ത് അറസ്റ്റിലായി. വിവിധ ജില്ലകളിലെ നിരവധി മോഷണ കേസുകളില്‍ പ്രതികളായ മൊട്ട ജോസ്, ഹസന്‍ സന്തോഷ് എന്നിവരുടെ കൂട്ടാളിയായ സന്തോഷ് എട്ടു മാസം മുമ്ബാണ് ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇന്നലെ രാത്രി കാപ്പില്‍ കുറ്റിപ്പുറം മാര്‍ക്കറ്റിന് സമീപമുള്ള തുണിക്കട കുത്തി തുറക്കാന്‍ ശ്രമിക്കുന്നതിനിടെ നൈറ്റ് പട്രോളിംഗിനിറങ്ങിയ പൊലീസ് സംഘം സന്തോഷിനെ കൈയോടെ പിടികൂടുകയായിരുന്നു. വടക്കാഞ്ചേരി, പേരാമ്ബ്ര, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയതായി ഇയാള്‍ സമ്മതിച്ചു. കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കായംകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകളിലും വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ നാലു കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കായംകുളം കൈരളി ജംഗ്ഷന്‍ കിഴക്കുവശത്തുള്ള വിദേശമലയാളിയുടെ ആള്‍ത്താമസമില്ലാത്ത വീട് കുത്തിത്തുറന്ന് വാച്ചും സി.സി ടിവി ഹാര്‍ഡ് ഡിസ്കും കവര്‍ന്ന കേസിലും പ്രയാര്‍ ജംഗ്ഷന് സമീപമുള്ള ഫ്ലവര്‍ മില്ല് കുത്തിത്തുറന്ന് 18000 രൂപ മോഷ്ടിച്ച കേസിലും പ്രതിയാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top