Saturday, 28 Mar, 5.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ലോക്ക് ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങി കൂട്ടംകൂടിനിന്നു,​ മൂന്നുപേരെയും വിളിച്ചുവരുത്തി ഏത്തമിടീച്ച്‌ എസ്.പി യതീഷ് ചന്ദ്ര, പ്രതിഷേധം

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ മൂന്നുപേരെ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്ര ഏത്തമിടീച്ചു. കണ്ണൂര്‍ ആഴീക്കലില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കടവരാന്തയില്‍ കൂട്ടംകൂടിനിന്ന നാട്ടുകാരായ മൂന്നുപേരെയാണ് എസ്.പി ആദ്യം പരസ്യമായി ഏത്തമിടീച്ചത്. പൊലീസ് വരുന്നത് കണ്ട് കൂട്ടംകൂടിനിന്നവരില്‍ ചിലര്‍ ഒാടിരക്ഷപ്പെട്ടു. അഴീക്കലില്‍ തന്നെ മറ്റൊരു സ്ഥലത്ത് നാലുപേരെയും എസ്.പി ഏത്തമിടീച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം എസ്.പിയുടെ നേതൃത്വത്തില്‍ ദിവസവും പരിശോധന നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ പൊലീസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മോധാവി ലോക്‌നാഥ് ബഹ്റ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top