Thursday, 31 Oct, 8.06 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്ത്,​ രാത്രിയോടെ അതിശക്തമാകും,​ ആറുപേരെ കാണാതായി

തിരുവനന്തപുരം : അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ രുപം കൊണ്ട മഹ ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരം കടന്നു. മദ്ധ്യ കിഴക്കന്‍ അറബിക്കടലിലെത്തിയ ചുഴലിക്കാറ്റ് മണിക്കൂറുകള്‍ക്കകം അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതിനിത്തുടര്‍ന്ന് ലക്ഷദ്വീപ് തീരത്ത് കടല്‍ പ്രക്ഷുബ്ധമാകും.ഇതിനിടെ കണ്ണൂര്‍ ആയിക്കരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആറുപേരെ കാണാതായതായി വിവരം ലഭിച്ചു.

രാത്രിയോടെ മഹ അതിശക്തമായ ചുഴലിക്കാറ്റായി മാറുന്നതിനാല്‍ മലയോര മേഖലയിലും തീരപ്രദേശത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.

നിലവില്‍ 90 - 117 കി.മീ വേഗതയില്‍ സഞ്ചരിക്കുന്ന ശക്തമായ ചുഴലിക്കാറ്റ് രാത്രിയോടെ 166 കി.മീ വേഗതയില്‍ വരെ സഞ്ചരിക്കുന്ന അതിശക്തമായ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

നേരത്തേ മുന്നറിയിപ്പ് നല്‍കിയപോലെ കേരളം മഹ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ വരുന്നില്ലെങ്കിലും കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട്. തീരമേഖലയിലും മലയോരത്തും ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ തുടര്‍ന്നും പ്രക്ഷുബ്ധമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിട്ടി അറിയിക്കുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top