വാണിജ്യം
മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം കമ്മനഹള്ളിയില്‍

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആഗോള വികസനത്തിന്റെ ഭാഗമായി കര്‍ണാടകയിലെ കമ്മനഹള്ളിയില്‍ പുതിയ ഷോറൂം തുറന്നു. കര്‍ണാടകയിലെ 24-ാം ഷോറൂമാണിത്. 3,400 ചതുരശ്ര അടിയാണ് വിസ്‌തീര്‍ണം.
ഗാസിയാബാദ്, താനെ, ദ്വാരക എന്നിവിടങ്ങളില്‍ ഈമാസം തന്നെ പുതിയ ഷോറൂം തുറന്നിരുന്നു.
കമ്മനഹള്ളി ഷോറൂം ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വിര്‍ച്വലായി നിര്‍വഹിച്ചു. കോ-ചെയര്‍മാന്‍ ഡോ.പി.എ. ഇബ്രാഹിംഹാജി, മലബാര്‍ ഗോള്‍ഡ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ ഒ. അഷര്‍, ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്‌ടര്‍ ഷംലാല്‍ അഹമ്മദ്, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെ.പി. അബ്‌ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.
ഷോറൂമുകളുടെ എണ്ണത്തിലും വിറ്റുവരവിലും ലോകത്തെ ഒന്നാമത്തെ വലിയ ജുവലറിയായി മാറുകയാണ് വികസന പദ്ധതിയുടെ ലക്ഷ്യമെന്ന് എം.പി. അഹമ്മദ് പറഞ്ഞു. നിലവില്‍ 10 രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളുണ്ട്. അഞ്ചുവര്‍ഷത്തിനകം ഇത് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കും.
രാജ്യത്തുടനീളം സ്വര്‍ണത്തിന് ഒരേവില ഉറപ്പാക്കാന്‍ മലബാര്‍ ഗോള്‍ഡ് അവതരിപ്പിച്ച 'വണ്‍ ഇന്ത്യ, വണ്‍ ഗോള്‍ഡ് റേറ്റ് പദ്ധതി"ക്ക് ഉപഭോക്താക്കളുടെ മികച്ച പ്രതികരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.