Tuesday, 04 Aug, 5.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മങ്കി ക്യാപ്പ് ധരിച്ച്‌ ലുങ്കി തലവഴി മൂടി രാത്രി വീടുകളില്‍, അഞ്ചു വര്‍ഷത്തിനിടെ എണ്‍പതോളം മോഷണങ്ങള്‍, ഒടുവില്‍ പ്രതി പിടിയില്‍

ഹരിപ്പാട്: അഞ്ച് വര്‍ഷത്തിനിടെ എണ്‍പതോളം മോഷണങ്ങള്‍ നടത്തിയ മോഷ്ടാവ് ഒടുവില്‍ പൊലീസ് പിടിയില്‍. അജിത് തോമസ് (38) ആണ് പോലീസിന്റെ 'ഓപ്പറേഷന്‍ നൈറ്റ് റൈഡറി'ല്‍ പിടിയിലായത്. മോഷണക്കുറ്റം പ്രതി സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ താമല്ലാക്കല്‍ ഇടക്കണ്ണമ്ബള്ളി ക്ഷേത്രത്തിനു സമീപത്ത് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കത്തി വീശി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ജനാല വഴിയായിരുന്നു മിക്ക വീടുകളിലും ഇയാള്‍ മോഷണം നടത്തിയത്.

മോഷണരീതികളെപ്പറ്റിയും പ്രതിയെ തിരിച്ചറിയാനുതകുന്ന വിവരങ്ങളും ശേഖരിച്ചു. നല്ല ഉയരമുള്ള ഇരുനിറക്കാരനാണ് പ്രതിയെന്നും മോഷണസമയത്ത് മങ്കി ക്യാപ്പ് ധരിക്കാറുണ്ടെന്നും ലുങ്കി തലവഴി മൂടുമെന്നും വിവരം ലഭിച്ചു. ബനിയനും ബര്‍മുഡയുമായിരുന്നു പതിവുവേഷം.

കാല്‍നടയായി എത്തുകയും ആളുകള്‍ ഉണര്‍ന്നാല്‍ ഓടി രക്ഷപ്പെടുന്നതുമാണ് മോഷ്ടാവിന്റെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. നാട്ടുകാരന്‍ തന്നെയാണെന്ന് ഉറപ്പിച്ചെങ്കിലും ആളെ തിരിച്ചറിയാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കൊണ്ടായിരുന്നു ഇയാള്‍ മോഷണം തുടങ്ങിയത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top