Sunday, 20 Sep, 2.20 am കേരളകൗമുദി

പ്രാദേശികം
#മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് രണ്ട് അപകടം ടാങ്കര്‍ ലോറിയിലും കാറിലുമിടിച്ച്‌ പച്ചക്കറി ലോറി മറിഞ്ഞു : ലോറിക്ക് പിന്നില്‍ ലോറിയിടിച്ചു

ആലുവ: ദേശീയപാതയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരേ സ്ഥലത്ത് രണ്ട് അപകടം. പറവൂര്‍ കവല സിഗ്നലില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ആദ്യ അപകടം. ചരക്ക് ലോറിക്ക് പിന്നില്‍ മറ്റൊരു ചരക്ക് ലോറി ഇടിക്കുകയായിരുന്നു. പിന്നിലെ ലോറിയുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആലുവയിലെ സ്വകാര്യാശുപത്രിയിലെത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

രണ്ടാമത്ത് അപകടം നടന്നത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്. പാചക വാതകവുമായി പോയ ടാങ്കര്‍ ലോറിയിലും കാറിലുമിടിച്ച്‌ പച്ചക്കറിയുമായി വന്ന ലോറി മറിയുകയായിരുന്നു. മറിഞ്ഞ ലോറിയുടെ ഡ്രൈവര്‍ക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇയാളെ ആലുവയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ പച്ചക്കറി തെറിച്ച്‌ വീണതും ലോറി കുറുകെ കിടന്നതും ഗതാഗത സ്തംഭനത്തിനിടയാക്കി. ആലുവ പൊലീസ് തുടര്‍ നടപടികളെടുത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top