പ്രാദേശികം
മണിമേട മയക്കത്തില്‍

സമയം തെറ്റിയോടി ചിന്നക്കടയിലെ ക്ളോക്ക് ടവര്‍
കൊല്ലം: ജില്ലയുടെ മുഖമായി മാറിയ ചിന്നക്കട ക്ളോക്ക് ടവറിനോട് കാലാകാലങ്ങളായി അധികൃതര്‍ പുലര്‍ത്തുന്ന അനാസ്ഥ പുതിയ ഭരണകര്‍ത്താക്കളും ആചാരമെന്ന പോലെ തുടരുന്നു. ടവറിന്റെ നാലുചുറ്റിലുമുള്ള ക്ളോക്കുകള്‍ പല സമയങ്ങള്‍ കാട്ടുന്നത് കൂടാതെ ഒന്നുപോലും കൃത്യസമയം സൂചിപ്പിക്കുന്നില്ലെന്നത് ഈ അനാസ്ഥയുടെ പ്രത്യക്ഷ ഉദാഹരണമാണ്.
മുന്‍പൊക്കെ ക്ളോക്ക് ടവറിന്റെ അറ്റകുറ്റപണികള്‍ നടത്തുകയും കൃത്യമായി പരിപാലിക്കുകയും ചെയ്തിരുന്നു. അന്ന് ഓരോ മണിക്കൂറിലും സമയം സൂചിപ്പിക്കുന്നതിനായി മണി മുഴങ്ങുകയും ചെയ്തിരുന്നു. ഇപ്പോള്‍ മണിമുഴക്കവും നിലച്ച് സമയവും തെറ്റിയ ക്ളോക്കുകള്‍ ഒാടിയാല്‍ ഒാടി നിന്നാല്‍ നിന്നു എന്ന അവസ്ഥയിലാണ്.
പരിപാലനമെന്നത് കേവലം മിനുക്കുപണികളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ് നിലവില്‍. മണിമേടയെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കാന്‍ നഗരസഭ തയ്യാറാകണമെന്നത് നാട്ടുകാരുടെ ഏറെനാളായുള്ള ആവശ്യമായി തുടരുകയാണ്.
മുഖമാണ്, സ്മാരകമാണ്
കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന ഉണിച്ചക്കംവീട് കെ.ജി. പരമേശ്വരന്‍പിള്ളയോടുള്ള ആദരസൂചകമായാണ് ചിന്നക്കടയില്‍ ക്ളോക്ക് ടവര്‍ പണിയിച്ചത്. കുമ്മായം, ഇഷ്ടിക എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച മണിമേട 1944ലാണ് പൂര്‍ത്തിയായത്. ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും അടക്കം ചിന്നക്കട ക്ളോക്ക് ടവറിന്റെ ചിത്രം കൊല്ലം ജില്ലയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
related stories
-
പ്രാദേശികം മാലിന്യത്തില്‍ മുങ്ങി പനച്ചുമൂട് മാര്‍ക്കറ്റ്
-
കണ്ണൂര്‍ പകുതി പൊളിച്ച കെട്ടിടം അപകടഭീഷണിയാകുന്നു
-
ലേറ്റസ്റ്റ് ന്യൂസ് നാട്ടുകാരുടെ എതിര്‍പ്പുകള്‍ അവഗണിച്ച് അനധികൃതമായി തണ്ണീര്‍ത്തടങ്ങള്‍...