Monday, 24 Jul, 1.22 am കേരളകൗമുദി

തൃശ്ശൂര്‍
മണ്ണോടുചേര്‍ന്നവര്‍ വിലങ്ങനില്‍ വീണ്ടും ഓര്‍മ്മമരങ്ങളായി

തൃശൂർ: ക്യൂബൻ വിപ്‌ളവ നായകൻ ഫിഡൽ കാസ്‌ട്രോ മുതൽ ഇന്നലെ കടന്നുപോയ രാഷ്ട്രീയത്തിലെ ഹാസ്യസാമ്രാട്ട് ഉഴവൂർ വിജയൻ വരെ വിലങ്ങനിലെ മണ്ണിൽ കർക്കടകവാവ് ദിനത്തിൽ ഒാർമ്മമരങ്ങളായി. വിലങ്ങൻ ട്രക്കേഴ്‌സിന്റെ 'ഭൂമിക്ക് ഒരു മരം, ഒാർമ്മയ്ക്ക് ഒരുമര'ത്തിലാണ് ലോകമെങ്ങുമുള്ള മൺമറഞ്ഞ വിശിഷ്ടവ്യക്തികൾ 'പുനർജനിച്ചത്'. വേർപിരിഞ്ഞു പോയവരുടെ സ്മരണയ്ക്കായി കർക്കടക വാവുദിനത്തിൽ വിലങ്ങൻ ട്രെക്കേഴ്‌സിന്റെ ആഭിമുഖ്യത്തിലാണ് 'ഭൂമിക്ക് ഒരു മരം ഓർമ്മയ്ക്ക് ഒരു മരം' പദ്ധതിയിൽ മരംനട്ട് ബലിയൂട്ട് നടത്തിയത്. മുൻ കേന്ദ്ര പരിസ്ഥിതി വനംമന്ത്രി അനിൽ മാധവ് ദവെ, അമല സ്ഥാപക ഡയറക്ടർ ഡോ. ഫാ.ഗബ്രിയേൽ, പ്രൊഫ. കെ.ബി. ഉണ്ണിത്താൻ മുതൽ എഴുത്തിന്റെയും എഴുത്തുകാരുടെയും കൂട്ടുകാരൻ കഴിഞ്ഞ ദിവസം അന്തരിച്ച അങ്കണം ഷംസുദ്ദീൻ വരെയുള്ള നൂറോളം പേരുടെ ഓർമ്മയ്ക്കായാണ് വിലങ്ങനിൽ മരം നട്ടത്. മാടമ്പ് കുഞ്ഞുക്കുട്ടൻ, ജയരാജ് വാര്യർ, ചീഫ് ഫോറസ്റ്റ് ഓഫീസർ നാഗേഷ് പ്രഭു, അനിൽ അക്കര എം.എൽ.എ, സ്വാമി സദ്ഭവാനന്ദ, പാങ്ങിൽ ഭാസ്കരൻ, ഡോ. കെ.എസ്. രജിതൻ, ഷാജു പുതൂർ, ഫാ. വാൾട്ടർ തേലപ്പിള്ളി, സി. അനിത റോസ്, കോൺഗ്രസ് നേതാവ് ടി.വി. ചന്ദ്രമോഹൻ, വ്യാപാരി വ്യവസായി കോൺഫെഡറേഷൻ കൺവീനർ ബിന്നി ഇമ്മട്ടി, സി.പി.എം നേതാവ് കൃഷ്ണകുമാർ, കലാനിലയം അനന്തപദ്മനാഭൻ, വിജേഷ് എടക്കുന്നി തുടങ്ങി നിരവധി പേർ വിലങ്ങനിലെ ഓർമ്മമരം നടാനെത്തി. വിലങ്ങൻ ട്രെക്കേഴ്‌സ് കൺവീനർ സി.എ. കൃഷ്ണൻ, പ്രസിഡന്റ് സി.കെ. ശങ്കര നാരായണൻ, സി.പി. പൗലോസ് എന്നിവർ നേതൃത്വം നൽകി.

 
Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top