Saturday, 13 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
മാറനല്ലൂരില്‍ കോണ്‍ഗ്രസ് ധര്‍ണ

മലയിന്‍കീഴ്: വൈദ്യുതി ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെയും ഗ്രാമ പഞ്ചായത്തുകളിലെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെയും കോണ്‍ഗ്രസ് മാറനല്ലൂര്‍,ഊരൂട്ടമ്ബലം മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച ധര്‍ണ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മാറനല്ലൂര്‍ ജംഗ്ഷനില്‍ നടന്ന ധര്‍ണയില്‍ മണ്ഡലം പ്രസിഡന്റ് അരുണ്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം വി.ആര്‍.രമാകുമാരി,മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.രമ, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രിയദര്‍ശിനി, കരിങ്ങല്‍ രാജശേഖരന്‍നായര്‍,ഊരൂട്ടമ്ബലം ശ്രീകുമാര്‍,ഷീബ,വാസന്തി എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top