Dailyhunt
മര്‍ച്ചന്റ്സ് റെസ്ക്യു ടീമിന് മന്ത്രിയുടെ അഭിനന്ദനം

മര്‍ച്ചന്റ്സ് റെസ്ക്യു ടീമിന് മന്ത്രിയുടെ അഭിനന്ദനം

ആലുവ: ദുരന്തമേഖലകളില്‍ സഹായത്തിനായി ആലുവ മര്‍ച്ചന്റ്സ് അസോസിയേഷന്‍ രൂപീകരിച്ച റെസ്ക്യുടീമിനെ അഭിനന്ദിച്ച്‌ മന്ത്രി കെ.

കൃഷ്ണന്‍കുട്ടി. ആലുവയില്‍ പെരിയാറിലെ ജലനിരപ്പ് പരിശോധിക്കാനെത്തിയ മന്ത്രി 20 അംഗ മര്‍ച്ചന്റ്സ് റെസ്ക്യു ഫോഴ്സിന് (എം.ആര്‍.എഫ്) എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

എം.ആര്‍.എഫ് കോ ഓര്‍ഡിനേറ്റര്‍ ഐ.ബി. രഘുനാഥ്, ക്യാപ്ടന്‍ എം.എ. സുജിത്ത്, മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് അജ്മല്‍ കാമ്ബായി, സെക്രട്ടറി എം.എ.കെ. ഗഫൂര്‍, ടി.എ. അസീസ്, അയൂബ് പുത്തന്‍പുരയില്‍, നവാസ് എന്നിവരാണ് ടീമിനെ നയിക്കുന്നത്. ടീമിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും ഡാമുകള്‍ തുറന്നതിനാലാണ് സേവനത്തിന് സന്നദ്ധമായതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi