Thursday, 11 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
മഴക്കാല പ്രതിരോധ പ്രവര്‍ത്തന ഉദ്ഘാടനം

ആര്യനാട്:ഹോമിയോപ്പൊതി വകുപ്പിന്റെയും വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത്, ആര്യനാട് ഗ്രാമ പഞ്ചായത്ത് എന്നിവയുടെയും ആഭിമുഖ്യത്തില്‍ ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വെള്ളനാട് ബ്ലോക്ക് തല ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്ബും കെ.എസ്.ശബരീനാഥന്‍.എം.എല്‍.എ നിര്‍വഹിച്ചു.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എസ്. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.ട്രൈബല്‍ മേഖലകളില്‍ ഹോമിയോപൊതി ചികിത്സ ലഭ്യമാക്കുന്ന മൊബൈല്‍ യൂണിറ്രിന്റെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാമിലാബീഗം,ബ്ലോക്ക് പഞ്ചാത്തംഗങ്ങളായ ജെ. വേലപ്പന്‍,പ്രസന്നകുമാരി, ആര്യനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍,ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.ഗിരിജകുമാരി,അജിത,അനില്‍കുമാര്‍, കിഷോര്‍,ശ്രീജ,ആര്യനാട് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയ.എം. ഡേവിഡ്, ഡോ.എ.എസ്. ദീപ, വി.കെ. രഘു എന്നിവര്‍ സംസാരിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top