Sunday, 20 Sep, 12.31 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മഴയത്ത് പാലത്തിനടിയില്‍ ബേബിച്ചന്‍ ഉറങ്ങി, ഉണര്‍ന്നപ്പോള്‍ ചുറ്റി​ലും വെളളം; പി​ന്നെ സംഭവി​ച്ചത്...

ഇടുക്കി: കുത്തൊഴുക്കുളള പുഴയിലെ പാലത്തിനടിയില്‍ കുടുങ്ങിപ്പോയ വൃദ്ധനെ ഫയര്‍ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. ബൈസണ്‍വാലി സ്വദേശി ബേബിച്ചനെയാണ് രക്ഷപ്പെടുത്തിയത്. രാത്രിയില്‍ പാലത്തിന്റെ ഭിത്തിയിലാണ് ഇയാള്‍ കിടന്നുറങ്ങിയത്. നല്ല ഉറക്കത്തിലായതോടെ കനത്തമഴയില്‍ പുഴയില്‍ വെളളംപൊങ്ങിയതും ഒഴുക്കിന്റെ ശക്തികൂടിയതുമൊന്നും ബേബിച്ചന്‍ അറിഞ്ഞില്ല. ഉണര്‍ന്നപ്പോഴാണ് കുടുങ്ങിപ്പോയെന്ന് മനസിലായത്.

പാലത്തിനടിയില്‍ നി​ല്‍ക്കുന്ന ബേബിച്ചനെ കണ്ട നാട്ടുകാരാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. തുടര്‍ന്ന് അടിമാലി, മൂന്നാര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് വല ഉപയോഗിച്ച്‌ ബേബിച്ചനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top