ദുബായ്: ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്ക് നയിച്ച മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി പുതിയ ദൗത്യവുമായി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.
ലോകകപ്പിന് ഒരുങ്ങുന്ന ടീം ഇന്ത്യയുട മെന്ററായാണ് ധോണിയുടെ വരവ്. ഇംഗ്ളണ്ടിനെതിരായ സന്നാഹമത്സരത്തിന് മുമ്ബ് പരിശീലനത്തിനിറങ്ങിയ ടീമിനാെപ്പം ധോണിയുമുണ്ടായിരുന്നു.
2007-ലെ പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടമണിയിച്ച നായകനാണ് ധോണി കളിക്കാരനായി ധോണി ഇല്ലാത്ത ആദ്യ ട്വന്റി-20ലോകകപ്പാണിത്. 2019-ലെ ഏകദിന ലോകകപ്പിന് ശേഷം ധോണി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞിട്ടില്ല. 2020ആഗസ്റ്റ് 15ന് അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യയുടെ ഡ്രസിംഗ് റൂമില്‍ ധോണിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത്.
ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ 12-ല്‍ ഒക്ടോബര്‍ 24-ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബുധനാഴ്ച ആസ്‌ട്രേലിയക്കെതിരേയും സന്നാഹ മത്സരത്തിനിറങ്ങുന്നുണ്ട്.

