Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

മോശം മെസേജ് അയച്ചത് വിലക്കി: പതിനേഴുകാരന് സഹപാഠിയുടെ ക്രൂര മര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: മോശം മെസേജ് അയച്ചത് വിലക്കിയതിനെച്ചൊല്ലി പ്ലസ് ടു വിദ്യാർത്ഥികള്‍ തമ്മിലുണ്ടായ വാക്കുതർക്കത്തില്‍ പതിനേഴുകാരന് ക്രൂര മർദ്ദനം.

കൊല്ലം ചടയമംഗലം ഇളമാട് അമ്പലമുക്കിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്ലസ്ടുവിന് പഠിക്കുന്ന എട്ടോളം വിദ്യാർത്ഥികള്‍ ഒരുമിച്ചിരുന്ന സ്ഥലത്തുവച്ചാണ് ഒരു കുട്ടി മറ്റൊരു കുട്ടിയെ അതിക്രൂരമായി മർദ്ദിച്ചത്. ഒന്നര ആഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ആയൂർ ഇളമാട് അമ്പലമുക്ക് സ്വദേശിയായ 17കാരനാണ് ക്രൂര മർദ്ദനത്തിന് ഇരയായത്. ചടയമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് സമർപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi