Monday, 14 Jun, 4.01 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
മൊത്തവില പണപ്പെരുപ്പം കുതിക്കുന്നു; ക്രൂഡോയില്‍ വില വര്‍ദ്ധനവ് പ്രധാന കാരണമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തക്കച്ചവട സൂചിക (ഡബ്ല്യു.പി.ഐ ) അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 12.94 ശതമാനത്തിലെത്തി. ക്രൂഡോയിലിന്റെയും അനുബന്ധ ഉത്പന്നങ്ങളുടേയും വിലവര്‍ദ്ധനവു കാരണമാണ് പണപ്പെരുപ്പം ഉയര്‍ന്നിരിക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഡബ്ല്യു.പി.ഐ ഉയര്‍ന്ന നിലവാരം ലംഘിച്ചത്.

ഏപ്രിലില്‍ ഡബ്ല്യു.പി.ഐ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം 10.49 ശതമാനം ആയിരുന്നു. ഇത് പതിനൊന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് ആയിരുന്നു. ലോ ബേസ് എഫക്ടും 2021 മേയ് മാസത്തില്‍ ഡബ്ല്യു.പി.ഐ പണപ്പെരുപ്പം ഉയരുന്നതിന് കാരണമായി. 2020 മേയ് മാസത്തില്‍ ഇത് (-) 3.37 ശതമാനം ആയിരുന്നു. കഴിഞ്ഞ മാസത്തെ ഒന്‍പത് ശതമാനവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഉത്പാദന ഉത്പന്നങ്ങളുടെ പണപ്പെരുപ്പം മേയ് മാസത്തില്‍ 10.8 ശതമാനമായി ഉയര്‍ന്നു.

2021 ഏപ്രിലിലെ 8.3 ശതമാനവുമായി താരതമ്യം ചെയ്യുമ്ബോള്‍ പ്രധാന പണപ്പെരുപ്പം 10 ശതമാനമായി വര്‍ദ്ധിച്ചു. ഇന്ധന-ഊര്‍ജ പണപ്പെരുപ്പത്തില്‍ മേയ് മാസത്തില്‍ 37.6 ശതമാനം വര്‍ദ്ധനവുണ്ടായി. ഏപ്രിലില്‍ ഇത് 20.94 ശതമാനം ആയിരുന്നു. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. 2021 മേയ് മാസത്തില്‍ ഇത് 4.31 ശതമാനം ആയിരുന്നു. എന്നിരുന്നാലും ഉളളിവില മേയ് മാസത്തില്‍ 23.24 ശതമാനമായി ഉയര്‍ന്നു. ഏപ്രിലില്‍ ഇത് (-) 19.72 ശതമാനം ആയിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top