Monday, 22 Jul, 1.51 am കേരളകൗമുദി

പ്രാദേശികം
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മൈതാനത്ത് ഓഡിറ്റോറിയം നിര്‍മ്മിക്കും

കൊല്ലം: മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം മൈതാനത്ത് ഓഡിറ്റോറിയം നിര്‍മ്മിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ക്ഷേത്രത്തിലെ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സൗജന്യ നിരക്കിലുള്ള അദ്ധ്യാത്മ രാമായണ വില്പനയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെ. സുലോചനയ്ക്ക് അദ്ധ്യാത്മ രാമായണം നല്‍കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസ് നിര്‍വഹിച്ചു. പുതിയ പഞ്ചാംഗത്തിന്റെ വില്പനയുടെ ഉദ്ഘാടനം അഖിലകേരള തന്ത്രി മണ്ഡലം രക്ഷാധികാരി നീലമന ഗോവിന്ദന്‍ നമ്ബൂതിരിക്ക് പഞ്ചാംഗം നല്‍കിക്കൊണ്ട് ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എന്‍. വിജയകുമാര്‍ നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന ഔഷധക്ക‌ഞ്ഞിയുടെ വിതരണോദ്ഘാടനം ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി സജി സി. നായര്‍ നിര്‍വഹിച്ചു.

ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് മുഖത്തല ശ്രീകുമാര്‍, ദേവസ്വം അസി. കമ്മിഷണര്‍ ആര്‍. രവി, പ്രൊഫ. വി.ആര്‍.

നമ്ബൂതിരി എന്നിവര്‍ സംസാരിച്ചു. ദേവസ്വം സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടര്‍ പി. പത്മകുമാര്‍ സ്വാഗതവും ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍ പി. മോഹനന്‍ നായര്‍ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top