Saturday, 20 Jul, 1.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
നാടകീയം, കര്‍ണാടകം, ഒന്നും നടന്നില്ല, വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്‌ച

ബംഗളൂരു: കുമാരസ്വാമി സര്‍ക്കാര്‍ ആയുസ്സിന്റെ മണിക്കൂറുകള്‍ എണ്ണിക്കഴിയുന്നതിനിടെ, വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഗര്‍വണര്‍ നല്‍കിയ അന്ത്യശാസനം മുഖ്യമന്ത്രി തള്ളുകയും, കര്‍ണാടക പ്രതിസന്ധി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അധികാരത്തര്‍ക്കത്തിലെത്തുകയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കാന്‍ ഇന്നലെ രണ്ടു തവണ സമയം നീട്ടിനല്‍കിയ ഗവര്‍ണറുടെ നടപടി മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തില്ല.

അതിനിടെ, വിശ്വാസപ്രമേയ ചര്‍ച്ച അനന്തമായി നീണ്ടുപോകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച സ്പീക്കര്‍, സഭാ നടപടികള്‍ തിങ്കളാഴ്ച വരെ നിറുത്തിവയ്ക്കുന്നതായി രാത്രി എട്ടു മണിക്ക് പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാര്‍ നിലംപതിക്കും

സഭയില്‍ ഇന്നലെ:

 മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി വ്യാഴാഴ്ച അവതരിപ്പിച്ച വിശ്വാസ പ്രമേയത്തില്‍ അംഗങ്ങളുടെ ചര്‍ച്ച.

 വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഉച്ചയ്‌ക്ക് ഒന്നരയോടെ പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ക്ക് ഗവര്‍ണറുടെ കത്ത്.

 ചര്‍ച്ച അവസാനിക്കാതിരുന്നതോടെ, അന്ത്യശാസനം വൈകിട്ട് ആറു വരെ നീട്ടി വീണ്ടും ഗവര്‍ണറുടെ കത്ത്.

 ഗവര്‍ണറുടെ കത്ത് രണ്ടാമത്തെ പ്രണയലേഖനമെന്ന് കുമാരസ്വാമിയുടെ ആക്ഷേപം.

 ചര്‍ച്ച നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും, വോട്ടെടുപ്പ് നടത്തുന്നതാണ് അഭികാമ്യമെന്നും സ്പീക്കര്‍

 ഗവര്‍ണറുടെയും സ്പീക്കറുടെയും നിര്‍ദ്ദേശം തള്ളിയ കുമാരസ്വാമി, ചര്‍ച്ച തിങ്കളാഴ്ച തുടരുമെന്ന് പ്രഖ്യാപിക്കുന്നു.

 വോട്ടെടുപ്പ് സംബന്ധിച്ച്‌ തന്റെ തീരുമാനം എട്ടു മണിക്ക് പറയാമെന്ന് വൈകിട്ട് ഏഴു മണിയോടെ സ്പീക്കര്‍

 സഭയുടെ എല്ലാ നടപടിക്രമങ്ങളും തിങ്കളാഴ്ച വരെ നിറുത്തിവയ്ക്കുന്നതായി സ്പീക്കറുടെ പ്രഖ്യാപനം

 വിശ്വാസ വോട്ടെടുപ്പ് നടപടി തിങ്കളാഴ്ച തന്നെ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

 വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്താമെന്ന് സ്പീക്കര്‍ക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കുന്നു, സഭ പിരിയുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top