Thursday, 22 Aug, 12.14 am കേരളകൗമുദി

തിരുവനന്തപുരം
നദിയില്‍ വെള്ളമുണ്ട്, പൈപ്പില്‍ ഒരു തുള്ളിയില്ല

വിതുര: പൊന്‍മുടി,ബോണക്കാട് വനമേഖലയില്‍ പെയ്തിറങ്ങിയ കനത്ത മഴയെ തുടര്‍ന്ന് വാമനപും നദി നിറഞ്ഞാഴുകുമ്ബോഴും നദിയുടെ ഒാരത്ത് അധിവസിക്കുന്നവര്‍ കുടിവെള്ളത്തിനായി പരക്കം പായുന്നു. വിതുര പഞ്ചായത്തിലെ കോട്ടിയത്തറ,കൊപ്പം,താലൂക്ക് ആശുപത്രി ജംഗ്ഷന്‍,മൂസാവരി മേഖലകളില്‍ അധിവസിക്കുന്നവരാണ് കുടിനീരിനായി പരക്കം പായുന്നത്.ഇൗ മേഖലയില്‍ താമസിക്കുന്നവര്‍ പൈപ്പ് വെള്ളത്തിനെയാണ് കൂടുതലും ആശ്രയിക്കുന്നത്. നാല് ദിവസമായി പൈപ്പ് തുറന്നാല്‍ ശീല്‍ക്കാരശബ്ദം മാത്രമാണ് കേള്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.കുടിവെള്ള വിതരണം സുഗമമാക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിട്ടിക്ക് അനവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ജനം കുടിവെള്ളത്തിനായി പരക്കം പായുമ്ബോള്‍ വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെ മിക്ക ഭാഗത്തും പൈപ്പുകള്‍ പൊട്ടി വ്യാപകമായി ശുദ്ധജലം പാഴായി ഒഴുകുന്നത് പതിവ് കാഴ്ചയാണ്. ചില മേഖലകളില്‍ പൈപ്പ് പൊട്ടി റോഡില്‍ നിറയെ ജലം കെട്ടികിടക്കുന്നതും കാണാം. തൊണ്ട നനയ്ക്കാന്‍ ഒരിറ്റ് ജലം തരൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികള്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച വിതുര - തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല.

വിതുര പഞ്ചായത്തില്‍ പണി പൂര്‍ത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തില്‍ 32 കോടി രൂപ ഉണ്ടെങ്കിലേ പദ്ധതി നടപ്പാക്കാന്‍ കഴിയൂ. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസ് മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് നബാര്‍ഡില്‍ നിന്ന് ഫണ്ട് അനുവദിക്കാന്‍ തീരുമാനമായി. ശേഷിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനാണ് പഞ്ചായത്ത് തീരുമാനം. പണി പൂര്‍ത്തിയായാല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top