Monday, 14 Jun, 4.51 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
നഷ്‌ടമായ മുഴുവന്‍ തടിയും സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടും, ആരോപണവിധേയര്‍ സംഘത്തിലുള‌ളത് അന്വേഷണത്തെ ബാധിക്കില്ലെന്ന് വനംമന്ത്രി

കോഴിക്കോട്: പട്ടയഭൂമിയില്‍ നിന്ന് മരംമുറിക്കുന്നതിനുള‌ള സര്‍ക്കാ‌ര്‍ ഉത്തരവ് മറയാക്കി മുറിച്ച്‌ കടത്തിയ മുഴുവന്‍ തടിയും കണ്ടെത്തി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മരംമുറി അന്വേഷിക്കുന്ന സംഘത്തോടൊപ്പം ആരോപണ വിധേയരുള‌ളത് അന്വേഷണത്തെ ദുര്‍ബലമാക്കില്ല. ഇവര്‍ക്കെതിരെ ഇടക്കാല റിപ്പോ‌ട്ടുകള്‍ അന്വേഷണത്തിന്റെ ഭാഗമാണെന്നും വനംമന്ത്രി അറിയിച്ചു.

ഇനിയൊരു ഉത്തരവിറങ്ങുമ്ബോള്‍ സംരക്ഷിത മരങ്ങള്‍ക്ക് (രാജകീയ മരങ്ങള്‍) പൂര്‍ണമായും രക്ഷ ഉറപ്പാക്കിയാകും ഉത്തരവിറക്കുകയെന്ന് എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുമായി കൂടിയാലോചനയുണ്ടാകും. നിലവില്‍ നടക്കുന്ന ഉന്നതതല അന്വേഷണം വേഗം പൂര്‍ത്തിയാക്കും.

'മൂന്ന് കാര്യങ്ങളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകരെ സംരക്ഷിക്കണം, തെറ്റായ നടപടിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം, സംരക്ഷിത മരങ്ങളുടെ സംരക്ഷണം പൂര്‍ണമായും ഉറപ്പാക്കണം' വനംമന്ത്രി പറഞ്ഞു.

പ്രാദേശിക തലത്തിലെ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോര്‍ട്ടിനെ വച്ച്‌ തീരുമാനമെടുക്കാനാകില്ലെന്നും അതുകൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ വീണ്ടും അന്വേഷണം നടത്തുന്നതെന്നും എ.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top