Saturday, 12 Oct, 12.14 am കേരളകൗമുദി

തിരുവനന്തപുരം
നാട്ടുകാരുടെ പ്രതിക്ഷേധങ്ങള്‍ക്ക് ഫലം കണ്ടു നിലമാംമൂട് അഞ്ചുമരങ്കാല റോ‌ഡ് നവീകരണം തുടങ്ങി

വെള്ളറ‌ട: നാട്ടുകാരുടെ നീണ്ട പ്രതിക്ഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഫലം കണ്ടു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിലമാംമൂട് അഞ്ചുമരങ്കാല റോഡ് നവീകരണം തുടങ്ങി. കാല്‍നടയാത്രയ്ക്ക പോലും കഴിയാത്ത അവസ്ഥയിലായിരുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെയും ബി.ജെ.പി യുടെയും നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് 20 ലക്ഷം രൂപ റോഡ് നിര്‍മ്മാണത്തിനായി അനുവദിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കരാറും നല്‍കി. കരാറുകാരന്‍ പണിചെയ്യാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. റോഡില്‍ നിലമാംമൂട്ടിലും മുള്ളിലവുവിളയ്ക്കും സമീപവും വന്‍തോതില്‍ വെള്ളം കെട്ടിനിന്നാണ് റോഡ് തകരുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ കരാറുകാരനെ തടഞ്ഞത്. തുടര്‍ന്ന് വീണ്ടും എം.എല്‍.എ ഫണ്ട് അനുവദിച്ചു. കരാറും വിളിച്ചു. എന്നാല്‍ കരാര്‍ ഏറ്റെടുക്കാന്‍ ആരും തയാറായില്ല. ഇതിനിടയില്‍ ആറുകിലോമീറ്റര്‍ വരുന്ന ദൂരത്തിന് ഒരു കിലോമീറ്ററിന് റബറൈസിഡ് ടാറും ഓടയും നിര്‍മ്മിക്കുന്നതിന് ഒരുകോടി രൂപവച്ച്‌ 6 കോടി രൂപ അനുവദിച്ചപ്പോഴാണ് കരാര്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ തയാറായത്. ഇതോടെ തകര്‍ന്നുകിടക്കുന്ന നിലമാംമൂട് - അഞ്ചുമരങ്കാല റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടമായി ആരംഭിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top