Sunday, 14 Jul, 12.14 am കേരളകൗമുദി

തിരുവനന്തപുരം
നിര്‍മ്മാണം കാത്തൊരു റോഡ്

പാറശാല: പാറശാല ഗ്രാമപഞ്ചായത്തിന് എതിര്‍വശത്തായി റയില്‍വേ ലൈനിന് സമാന്തരമായി കടന്നുപോകുന്ന ഇലങ്കം ക്ഷേത്ര റോഡ് നിര്‍മ്മാണം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കഴിഞ്ഞു. തിരുവനന്തപുരം- കന്യാകുമാരി റെയില്‍വേ ലൈന്‍ നിലവില്‍ വന്നതോടെ റെയില്‍വേ തന്നെ നിര്‍മ്മിച്ചതാണ് ഈ റോഡ്. ഇതിന്റെ പ്രയോജനമാകട്ടെ സമീപത്തെ നൂറോളം കുടുംബങ്ങള്‍ക്കും. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് 500 മീറ്റര്‍ നീളമുള്ള ഈ റോഡ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ട് 15 വര്‍ഷത്തോളമായി. വര്‍ഷങ്ങള്‍ കഴിയുംതോറും ടാര്‍ ഇളകി മെറ്റലുകളും ചെമ്മണ്ണും പുറത്തുവന്ന നിലയിലാണ്. റോഡിന്റെ ശോചനീയാവസ്ഥകാരണം കാല്‍നടയാത്രപോലും ദുഃസഹമാണ്. ഇതുവഴി യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍ പെടുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്.

റോഡിന്റെ ഒരുവശത്ത് ഓടയും മറുവശത്ത് 25 അടിയോളം താഴ്ചയില്‍ റയില്‍വേ പാതയുമാണ്. റോഡിന് സമീപത്ത് കൂടെ റെയിവേ ഇരുമ്ബ് പാലങ്ങള്‍ കൊണ്ട് കൈവരി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചില സ്ഥലങ്ങളില്‍ ഒന്നര അടിയോളമേ ഉള്ളൂ. റോഡിന്റെ കുണ്ടും കുഴിയും കാരണം പൊറുതിമുട്ടിയ നാട്ടുകാര്‍ റോഡ് നന്നാക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top