Tuesday, 23 Jul, 12.36 am കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
നിയമസഭ പിരിഞ്ഞു,​ വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് മുമ്ബ് നടത്തുമെന്ന് സ്പീക്കര്‍

ബംഗളൂരു: അര്‍ദ്ധരാത്രിവരെ നീണ്ട നാടകീയ സംഭവങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക നിയമസഭ

ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് സഭ വീണ്ടും ചേരുമെന്നും, ആറ് മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

വിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച തിങ്കളാഴ്ച അര്‍ദ്ധരാത്രിയും പൂര്‍ത്തിയാക്കാനായില്ല. ചില കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് കൂടിസംസാരിക്കാനുണ്ടെന്നും ചൊവ്വാഴ്ച വൈകീട്ടോടെ ചര്‍ച്ച അവസാനിപ്പിച്ച്‌ വോട്ടെടുപ്പിലേക്ക് കടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധാരാമയ്യ പറഞ്ഞു.


വിമത എം.എല്‍.എമാരെ അയോഗ്യരാക്കില്ലെന്നാണ് ബി.ജെ.പി അവരെ വിശ്വസിപ്പിച്ചിരിക്കുന്നതെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. ഭരണഘടന പ്രകാരം സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ചാല്‍ അംഗമായിരിക്കാന്‍ സാധിക്കില്ലെന്നും, സഭയില്‍ ഹാജരാവാന്‍ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്പീക്കര്‍ വിമത എം.എല്‍.എമാര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍എമാരുടെ ബഹളത്തെ തുടര്‍ന്ന് രാത്രി വൈകി സഭ പലവട്ടം തടസപ്പെട്ടിരുന്നു. വിശ്വാസവോട്ടെടുപ്പിനായി അര്‍ദ്ധരാത്രി വരെ കാത്തിരിക്കാനും തയ്യാറാണെന്ന് ബി.ജെ.പി നേതാവ് യെദ്യൂരപ്പ പറഞ്ഞിരുന്നു,​ വിശ്വാസവോട്ടെടുപ്പ് വൈകിപ്പിച്ചാല്‍ താന്‍ രാജിവയ്ക്കുമെന്ന പരാമര്‍ശം സ്പീക്കറില്‍ നിന്നുമുണ്ടായി.

അതിനിടെ, കര്‍ണാടകയില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന വിമത എം.എല്‍.എമാരുടെ ഹര്‍ജിയില്‍ കോണ്‍ഗ്രസും സ്പീക്കറും കക്ഷി ചേരുമെന്ന് വ്യക്തമാക്കി. വിമതരുടെ വിപ്പില്‍ വ്യക്തത തേടിയാണ് കോണ്‍ഗ്രസും സ്പീക്കറും കക്ഷി ചേരുന്നത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top