Friday, 27 Mar, 3.26 pm കേരളകൗമുദി

ലേറ്റസ്റ്റ് ന്യൂസ്
ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് അങ്ങനെയൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്,​ എന്താകുമോ എന്തോ... രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാ, കുറച്ച്‌ നാളത്തേക്കെങ്കിലും അമേരിക്കന്‍ പ്രസിഡന്റാകാമോ?

കൊച്ചി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രവാസി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളേക്കാള്‍ വിദേശത്തുള്ള തങ്ങളുടെ കാര്യമാണ് കൂടുതല്‍ കഷ്ടമെന്ന് നസീര്‍ ഹുസൈന്‍ എന്നയാള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ട്രംപിന് പകരം കുറച്ച്‌ കാലം അമേരിക്കന്‍ പ്രസിഡന്റ് ആകുമോ എന്നാണ് അദ്ദേഹം കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്ക..

അമേരിക്കയില്‍ തന്നെ ഇപ്പൊള്‍ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.

ഞങള്‍ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്സിയില്‍ തന്നെ ഇപ്പൊള്‍ 7000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് ട്രമ്ബ് ഏപ്രിലില്‍ ഈസ്റ്റര്‍ സമയം ആകുമ്ബോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്ബോള്‍ എന്തൊക്കെ ആകുമോ എന്തോ..

താങ്കള്‍ക്ക് കുറച്ച്‌ നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top