Dailyhunt

ഓമല്ലൂരില്‍ കര ഉത്സവത്തിന് ഇന്ന് തുടക്കം

♦ രാവിലെ എട്ടിന് പ്രത്യക്ഷ ഗണപതി പൂജ

മല്ലൂർ : രക്തകണ്ഠസ്വാമി മഹാക്ഷേത്രത്തില്‍ കര കമ്മിറ്റിക്കാരുടെ ഉത്സവത്തിന് ഇന്ന് തുടക്കം.

നാലാം ഉത്സവമായ ഇന്ന് പൈവള്ളികരയുടെ നേതൃത്വത്തില്‍ രാവിലെ പതിവ് പൂജകള്‍ക്ക് ശേഷം എട്ടുമുതല്‍ പ്രത്യക്ഷ ഗണപതി പൂജയും, ശ്രീഭൂതബലി എഴുന്നെള്ളത്തും നടക്കും. ഉച്ചക്ക് ഒന്നു മുതല്‍ ഓട്ടൻതുള്ളല്‍, മൂന്നിന് ആറാട്ട് എഴുന്നെള്ളത്ത്. വൈകിട്ട് ആറിന് അഡ്വ.നരേന്ദ്രനാഥ് പത്തനംതിട്ടയുടെ ആധ്യാത്മിക പ്രഭാഷണം.തുടർന്ന് മലയാലപ്പുഴ നാട്യവേദ സ്‌കൂള്‍ ഒഫ് ഡാൻസ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, പത്തനംതിട്ട മുദ്ര സ്‌കൂള്‍ ഒഫ് ആർട്‌സിന്റെ നൃത്ത നൃത്തങ്ങള്‍. രാത്രി 9ന് ആറാട്ട് തിരിച്ച്‌ എഴുന്നെള്ളത്തും സേവയും. 10ആലപ്പുഴ റെയ്ബാൻ അവതരിപ്പിക്കുന്ന ഗാനമേള. പ്രത്യക്ഷ ഗണപതി പൂജയ്ക്ക് ക്ഷേത്രത്തില്‍ എത്തുന്നത് ദേവസ്വം വക തിരുവല്ല ജയരാജൻ എന്ന ആനയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi