Saturday, 07 Sep, 9.14 pm കേരളകൗമുദി

തിരുവനന്തപുരം
ഓണ സംഗമവും ഓണക്കിറ്റ് വിതരണവും

ചിറയിന്‍കീഴ്: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ചിറയിന്‍കീഴ് താലൂക്കാസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തില്‍ പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി കിടപ്പു രോഗികളുടെ ഓണ സംഗമം സാന്ത്വന സ്പര്‍ശം സംഘടിപ്പിച്ചു. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ സംഘടിപ്പിച്ച സംഗമവും ഓണക്കിറ്റ് വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഞ്ചുതെങ്ങ് സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണക്കോടി വിതരണം ഫെഡറല്‍ ബാങ്ക് ഡെപൂട്ടി വൈസ് പ്രസിഡന്റ് ഷിബു തോമസ് വിതരണം ചെയ്തു. ഡോ. പ്രവീണ, ഫെഡറല്‍ ബാങ്ക് മാനേജര്‍ ശോഭ.വി.എസ്, ചീഫ് കാഷ്യര്‍ സി.എസ്. രാജന്‍, പാലിയേറ്റീവ് ഫിസിയോ തെറാപ്പിസ്റ്റ് ദീപു, നഴ്സുമാരായ മഞ്ചു, ഗീതു, ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ശബ്ന സ്വാഗതവും ഡോ. ജിസ്നി നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top