Sunday, 15 Sep, 2.14 am കേരളകൗമുദി

തിരുവനന്തപുരം
ഓണം വാരാഘോഷ സമാപനം: നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച്‌ നാളെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാര്‍ - വെള്ളയമ്ബലം - മ്യൂസിയം - പാളയം - സ്റ്റാച്യു - ഓവര്‍ബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡില്‍ വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.

 വാഹനങ്ങള്‍ വഴി തിരിച്ച്‌ വിടുന്നത് ഇങ്ങനെ


• എം.സി റോഡില്‍ നിന്നു തമ്ബാനൂര്‍/ കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മണ്ണന്തല നിന്നു തിരിഞ്ഞ് കുടപ്പനക്കുന്ന് - പേരൂര്‍ക്കട - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴി പോകണം. • ദേശീയപാതയില്‍ നിന്നുള്ള വാഹനങ്ങള്‍ ഉള്ളൂര്‍ - മെഡിക്കല്‍ കോളേജ് - കണ്ണമ്മൂല - പാറ്റൂര്‍ - ജനറല്‍ ഹോസ്പിറ്റല്‍ - ആശാന്‍ സ്‌ക്വയര്‍ - അണ്ടര്‍പാസ് - ബേക്കറി - പനവിള വഴി പോകേണ്ടതാണ്.
• നെടുമങ്ങാട് നിന്നുള്ളവ പേരൂര്‍ക്കട - പൈപ്പിന്‍മൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - വഴുതക്കാട് - ആനി മസ്‌ക്രിന്‍ സ്‌ക്വയര്‍ - പനവിള വഴിയും നെയ്യാറ്റിന്‍കര ഭാഗത്തുനിന്നു കിഴക്കേകോട്ടയിലേക്ക് വരുന്നവ കൈമനം - മരുതൂര്‍ക്കടവ് - ചിറമുക്ക് - മണക്കാട് - കിഴക്കേകോട്ട വഴിയും പോകണം.
• കിഴക്കേകോട്ടയില്‍ നിന്നു തമ്ബാനൂര്‍, കരമന, പാപ്പനംകോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി പോകണം.
• തമ്ബാനൂര്‍ ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പനവിള - ബേക്കറി ഫ്‌ളൈ ഓവര്‍ - അണ്ടര്‍പാസ് -ജനറല്‍ ആശുപത്രി -പേട്ട - കണ്ണമ്മൂല -മെഡിക്കല്‍കോളേജ് - ഉള്ളൂര്‍ വഴി പോകേണ്ടതാണ്.
• നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി -വഴുതക്കാട്,​ ഇടപ്പഴിഞ്ഞി,​ ശാസ്തമംഗലം,​ പൈപ്പിന്‍മൂട്,​ പേരൂര്‍ക്കട വഴി പോകണം.

 നോ പാര്‍ക്കിംഗ് റോഡുകള്‍

• കവടിയാര്‍ - വെള്ളയമ്ബലം - പാളയം - സ്റ്റാച്യു - ആയുര്‍വേദ കോളേജ് - കിഴക്കേകോട്ട റോഡ്
• ഓവര്‍ബ്രിഡ്ജ് - തമ്ബാനൂര്‍ - പാളയം - കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ്
• ഫുട്പാത്തുകള്‍, റോഡ് മീഡിയനുകള്‍

 ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 9 വരെ ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തില്‍ പ്രവേശനം അനുവദിക്കില്ല

 വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാം

സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട്,​ തൈക്കാട് പൊലീസ് ഗ്രൗണ്ട്,​ പേട്ട ഗേള്‍സ് ആന്‍ഡ് ബോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട്,​ സി.എസ്.എന്‍ സ്റ്റേഡിയം പരിസരം,​ ഫോര്‍ട്ട് ഹൈസ്‌കൂള്‍ ഗ്രൗണ്ട്,​ സാല്‍വേഷന്‍ ആര്‍മി ഹൈസ്‌കൂള്‍,​ പി.എം.ജി - ലോ കോളേജ് റോഡിന്റെ ഒരു വശം,​ മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം,​ ടാഗോര്‍ തിയേറ്റര്‍ ഗ്രൗണ്ട്,​ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂള്‍ ഗ്രൗണ്ട്,​ ഈഞ്ചയ്ക്കല്‍ - കോവളം ബൈപാസ് സര്‍വീസ് റോഡിന്റെ ഒരു വശം,​ യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്,​ സംസ്‌കൃത കോളേജ് ഗ്രൗണ്ട്,​ വിമെന്‍സ് കോളേജ് ഗ്രൗണ്ട്,​ പൂജപ്പുര എല്‍.ബി.എസ് കോളേജ് ഗ്രൗണ്ട്,​ വാട്ടര്‍ അതോറിട്ടി കോമ്ബൗണ്ട്,​ ആറ്റുകാല്‍ ദേവീക്ഷേത്ര പാര്‍ക്കിംഗ് ഗ്രൗണ്ട്,​ വെള്ളയമ്ബലം -ശാസ്തമംഗലം റോഡിന്റെ ഒരു വശം,​ സംഗീത കോളേജ് ഗ്രൗണ്ട്,​ എസ്.എം.വി സ്‌കൂള്‍ ഗ്രൗണ്ട്.

ഹെല്‍പ്പ്ലൈന്‍ നമ്ബരുകള്‍: 04712558731, 2558732

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top