Dailyhunt
ഒരേ ദിവസം വില്‍പ്പന മൂന്ന് നിരക്കില്‍; കൂടിയും കുറഞ്ഞും മുന്നോട്ട്, സ്വര്‍ണ വില ഇങ്ങനെ

ഒരേ ദിവസം വില്‍പ്പന മൂന്ന് നിരക്കില്‍; കൂടിയും കുറഞ്ഞും മുന്നോട്ട്, സ്വര്‍ണ വില ഇങ്ങനെ

കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റം വന്നത് മൂന്ന് തവണയാണ്. അന്താരാഷ്ട്ര വിലയില്‍ വന്ന മാറ്റത്തിന്റെ ചുവട് പിടിച്ച്‌ മൂന്ന് തവണയും വര്‍ദ്ധനവ് തന്നെയാണ് രേഖപ്പെടുത്തിയത്.

പവന് 1680 രൂപയാണ് വ്യാഴാഴ്ച മാത്രം വര്‍ദ്ധിച്ചത്. ഇതോടെ 22 കാരറ്റ് സ്വര്‍ണത്തിന് ഒരു പവന് 14,000 രൂപയും ഒരു പവന് 1,12,000 രൂപയുമാണ് മാര്‍ക്കറ്റിലെ വില. രാവിലെ വ്യാപാരം ആരംഭിച്ചതിന് തൊട്ടുപിന്നാലെ വില വര്‍ദ്ധനവാണ് സ്വര്‍ണം രേഖപ്പെടുത്തിയത്.

പിന്നീട് ഉച്ചയ്ക്ക് ശേഷം രണ്ട് തവണ കൂടി വില വര്‍ദ്ധിച്ചു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയില്‍ ഉണ്ടായ അപ്രതീക്ഷിത കുതിപ്പിന്റെ പ്രതിഫലനമാണ് ഇന്ന് ആഭ്യന്തര വിപണിയിലും പ്രകടമായത്. കേരളത്തിലെ സ്വര്‍ണം, വെള്ളി വ്യാപാരികളുടെ സംഘടനകളായ എ.കെ.ജി.എസ്.എയുടേയും കെ.ജി.എസ്.എം.എ.യുടേയും കീഴിലുള്ള ജൂവലറികളിലും വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണ വിപണിയില്‍ രേഖപ്പെടുത്തുന്നത്.

അതേസമയം വെള്ളി വിലയില്‍ ഇന്ന് മാറ്റം സംഭവിച്ചില്ല. ഒരു ഗ്രാമിന് 250 രൂപയും കിലോയ്ക്ക് 2,50,000 രൂപയ്ക്കുമാണ് വെള്ളി വ്യാപാരം നടന്നത്. ആഭ്യന്തര വിപണിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണത്തിന്റെ വിലയില്‍ കടുത്ത ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്. ഇതില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലെ വ്യാപാരത്തിനിടെ രണ്ട് തവണ വീതമാണ് സ്വര്‍ണത്തിന്റെ വിപണി വിലയില്‍ മാറ്റം വന്നത്. പവന്‍ വില 1,12,000 ആണെങ്കിലും ജൂവലറികളില്‍ നിന്ന് പണിക്കൂലി ഉള്‍പ്പെടെ നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ പവന് 1.22 ലക്ഷം വരെ നല്‍കേണ്ടി വരും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi