Wednesday, 22 Mar, 1.53 am

പ്രാദേശികം
ഒരുരൂപ നോട്ടുമായി അര്‍വിന്ദ് റെക്കോഡിലേക്ക്

ചേര്‍ത്തല:റെക്കോഡുകളുടെ തോഴന്‍ അര്‍വിന്ദിന് ഇന്ന്31-ാം പിറന്നാള്‍.ആറ് വ്യത്യസ്ത റെക്കോര്‍ഡുകള്‍ കീഴക്കിയ ഇയാള്‍ 31-ാം വയസില്‍ ഒരു രൂപ നോട്ടുകളുടെ ശേഖരണത്തിന് വീണ്ടും ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടം നേടാന്‍ തയ്യാറെടുക്കുകയാണ്.ചേര്‍ത്തല മാടക്കല്‍ ശാന്തി നിവാസില്‍ പരേതനായ മുരളീധര ബാബുവിന്റെയും രഞ്ജിത ഭായിയുടെയും മകനായ അര്‍വിന്ദ് കുമാര്‍ പൈ കേരളത്തില്‍ അറിയപ്പെടുന്ന ഫിലാറ്റലിസ്റ്റാണ്.ചേര്‍ത്തല ഗവ. ടൗണ്‍ സ്കൂള്‍ അദ്ധ്യാപകനായ അര്‍വിന്ദ് ഒരേ വര്‍ഷം 3 റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയ ആദ്യ കേരളീയന്‍ എന്ന അപൂര്‍വ ബഹുമതിക്ക് അര്‍ഹനാണ്.സ്റ്റാമ്ബ് ശേഖരണത്തിന് 4 റെക്കോര്‍ഡും കറന്‍സി ശേഖരണത്തിന് 2 റെക്കോര്‍ഡും നിലവിലുണ്ട്.ഏഷ്യയില്‍ തന്നെ കൂടുതല്‍ ഗാന്ധി സ്റ്റാമ്ബുകള്‍ ഉള്ള അര്‍വിന്ദിന് ഏഷ്യ ബുക്ക്,ഇന്ത്യ ബുക്ക്,ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സ് എന്നിവയില്‍ ഇടം നേടാന്‍ പറ്റി.322 സ്റ്റാമ്ബുകള്‍ തപാല്‍ കവറില്‍ ഒട്ടിച്ചു അമ്മക്ക് പിറന്നാള്‍ ആശംസ അയച്ചാണ് ലിംകാ ബുക്കില്‍ ആദ്യം ഇടം നേടിയത്.മൂന്ന് പ്രാവിശ്യം ലിംകാ ബുക്കില്‍ ഇടം നേടിയ അര്‍വിന്ദ് 2017 ലിംകാ ബുക്കില്‍ വീണ്ടും ഇടം നേടുന്നത് കൂടുതല്‍ ഒരു രൂപ നോട്ട് ശേഖരിച്ചു കൊണ്ടാണ്.11111 ഒരു രൂപ നോട്ടുകളാണ് അര്‍വിന്ദ് ശേഖരിച്ചത്..ആദ്യ ഒരു രൂപ നോട്ടില്‍ ഒപ്പിട്ട ധനകാര്യ സെക്രട്ടറി മലയാളിയായ കെ.ആര്‍.കെ മേനോന്‍ മുതല്‍ 2016 മുതല്‍ ധനകാര്യ സെക്രട്ടറിയായ രത്തന്‍ വറ്റല്‍ ഒപ്പിട്ട നോട്ടുകളാണ് ശേഖരിച്ചിരിക്കുന്നത്.മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് ധനകാര്യ സെക്രട്ടറിയായിരുന്നപ്പോളുള്ള നോട്ടുകളും ഉണ്ട്.കെ.ആര്‍.കെ മേനോന്‍ ഒപ്പിട്ട ഒരു രൂപ നോട്ടിന് ഇന്ന് മാര്‍ക്കറ്റ് മൂല്യം ഏകദേശം 20000 രൂപയാണ് .ആദ്യ ഒരു രൂപയെക്കാള്‍ മൂല്യമുള്ള നോട്ട് ആണ് 1964 യില്‍ ഭൂതലിംഗം ഒപ്പിട്ട നോട്ട്.ഇതിന് മാര്‍ക്കറ്റ് മൂല്യം ഏകദേശം 35000 രൂപയാണ്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഒരു രൂപ നോട്ടുകള്‍ ഉള്ളത് ചേര്‍ത്തല സ്വദേശി അര്‍വിന്ദ് കുമാര്‍ പൈക്ക്. ഇത്തവണ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് പുതുക്കാന്‍ ശുപാര്‍ശയുമായി ചെയ്യുന്നത് അരൂര്‍ എം.എല്‍.എ അഡ്വ.എ.എം .ആരിഫ് ആണ്.പെരുമ്ബളം ഗവ. എച്ച്‌.എസ്.എല്‍.പി സ്കൂള്‍ അദ്ധ്യാപികയായ ജ്യോതിലക്ഷ്മിയാണ് ഭാര്യ. മകള്‍: സിദ്ധി അര്‍വിന്ദ് പൈ.

Dailyhunt
Top