Monday, 22 Jul, 1.51 am കേരളകൗമുദി

പ്രാദേശികം
പകര്‍ച്ചവ്യാധികള്‍ പിടിമുറുക്കിയിട്ടും...

തി​രു​വ​ന​ന്ത​പു​രം​:​ ​ ​പ​നി​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ള്‍​ ​നാ​ടെ​ങ്ങും​ വ്യാപ​ക​മാ​യി​രി​ക്കെ​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​മ​രു​ന്ന് ​ക്ഷാ​മം​ ​രൂ​ക്ഷം.​ ​പ​നിക്കും​ ​ശ​രീ​ര​വേ​ദ​ന​യ്ക്കും​ ​ന​ല്‍​കു​ന്ന​ ​ആ​ന്റി​ബ​യോ​ട്ടി​ക്കു​ക​ളും​ ​​​ ​വേ​ദ​നാ​സം​ഹാ​രി​ക​ളു​മു​ള്‍​പ്പെ​ടെ​ അ​ത്യാ​വ​ശ്യ​ ​മ​രു​ന്നു​ക​ള്‍ പലതും ​ജി​ല്ല​യി​ലെ​ ​ചി​ല​ ​ആ​ശു​പ​ത്രി​ ​ഫാ​ര്‍​മ​സി​ക​ളി​ല്‍​ ​സ്റ്റോ​ക്കി​ല്ല.​ ​ര​ണ്ടാ​ഴ്ച​മു​മ്ബ് ​ചി​ല​ ​ക​മ്ബ​നി​ക​ളു​ടെ​ ​മ​രു​ന്നു​ക​ള്‍​ക്ക് ​മാ​ത്ര​മാ​യി​രു​ന്നു​ ​ക്ഷാ​മ​മെ​ങ്കി​ല്‍​ ​ക​ഴി​ഞ്ഞ​ ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ഒ​ട്ടു​മി​ക്ക​ ​മ​രു​ന്നു​ക​ളും​ ​ല​ഭ്യ​മ​ല്ലാ​ത്ത​ ​സ്ഥി​തി​യാ​ണ്.​

​എ​സ്.​എ.​ടി​ ​ആ​ശു​പ​ത്രി​യി​ലും​ ​തൈ​ക്കാ​ട് ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​യി​ലും​ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കു​ള്ള​ ​ഹ്യു​മ​ന്‍​ ​ആ​ന്റി​ ​ഇ​മ്യു​ണോ​ ​ഗ്ലോ​ബി​ന്‍,​​​ ​ഫ്ലൂ​വ​ര്‍​ ​തു​ട​ങ്ങി​യ​വ​ ​കി​ട്ടാ​താ​യി​ട്ട് ​ആ​ഴ്ച​ക​ളാ​യി.​ ​വി​ല​യേ​റി​യ​ ​ഈ​ ​മ​രു​ന്നു​ക​ള്‍​ ​പു​റ​ത്തു​നി​ന്ന് ​വാ​ങ്ങേ​ണ്ട​ ​ഗ​തി​കേ​ടി​ലാ​ണ് ​രോ​ഗി​ക​ള്‍. ​കാ​ന്‍​സ​ര്‍​ ​ചി​കി​ത്സ​യ്ക്ക് ഉപ​യോ​ഗി​ക്കു​ന്ന​ ​മെ​ര്‍​ക്കാ​പ്റ്റോ​പ്യു​റി​ന്‍,​ ​മെ​ത്തോ​ട്ര​ക്സേ​റ്റ് ​എ​ന്നീ​ ​അ​വ​ശ്യ​ ​മ​രു​ന്നു​ക​ള്‍​ ​ ​ആ​ര്‍.​സി.​സി​ ​ഫാ​ര്‍​മ​സി​യി​ല്‍​ മാ​സ​ങ്ങ​ളാ​യി ​ല​ഭ്യ​മ​ല്ല. ​ ​കു​ട്ടി​ക​ള്‍​ക്ക് ​കാ​ന്‍​സ​ര്‍​ ​ചി​കി​ത്സ​ ​സൗ​ജ​ന്യ​മാ​യ​തി​നാ​ല്‍​ ​ആ​ര്‍.​സി.​സി​ ​ഫാ​ര്‍​മ​സി​യി​ല്‍​ ​നി​ന്ന് ​സൗ​ജ​ന്യ​മാ​യി​ ​കി​ട്ടി​യി​രു​ന്ന​ ​മ​രു​ന്നു​ക​ള്‍​ ​പു​റ​ത്തെ​ ​​ക​ട​ക​ളി​ല്‍​ ​കി​ട്ടാ​നു​മി​ല്ല. ​നി​ര​വ​ധി​ ​കു​ഞ്ഞു​ങ്ങ​ളു​ടെ​ ​ര​ക്ഷാ​ക​ര്‍​ത്താ​ക്ക​ളാ​ണ് ​മ​രു​ന്നി​നാ​യി​ ​നെ​ട്ടോ​ട്ട​മോ​ടു​ന്ന​ത്. മ​രു​ന്ന് ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ക​മ്ബ​നി​ക​ള്‍​ക്ക് ​കൃ​ത്യ​മാ​യി​ ​പ​ണം​ ​ന​ല്‍​കാ​ത്ത​തി​നാ​ല്‍​ ​പ​ല​ ​പ്ര​മു​ഖ​ ​ക​മ്ബ​നി​ക​ളും​ ​മെ​ഡി​ക്ക​ല്‍​ ​സ​ര്‍​വീ​സ് ​കോ​ര്‍​പ്പ​റേ​ഷ​ന്റെ​ ​(​കെ.​എം.​എ​സ്.​സി​)​ ​ടെ​ന്‍​ഡ​റി​ല്‍​ ​പ​ങ്കെ​ടു​ക്കാ​ത്ത​താ​ണ് ​മ​രു​ന്ന് ​ക്ഷാ​മ​ത്തി​ന് ​കാ​ര​ണ​മെന്ന് ​പ​റ​യ​പ്പെ​ടു​ന്നു.​ ​

​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​വ്യാ​പ​ക​മാ​യി​ ​മ​രു​ന്ന് ​ക്ഷാ​മ​മു​ണ്ടെ​ന്ന​ ​പ​രാ​തി​ ​അ​ടി​സ്ഥാ​ന​ ​ര​ഹി​ത​മാ​ണ്. ​​വി​ല​ ​സം​ബ​ന്ധി​ച്ച​ ​ത​ര്‍​ക്ക​ത്തെ​തു​ട​ര്‍​ന്ന് ​കോ​ര്‍​പ്പ​റേ​ഷ​നു​മാ​യി​ ​ടെ​ന്‍​ഡ​റി​ല്‍​ ​പ​ങ്കെ​ടു​ക്കാ​ത്ത​ ​ചി​ല​ ​ബ്രാ​ന്‍​ഡു​ക​ള്‍​ ​ഒ​ഴി​കെ​ ​എ​ല്ലാ​ ​മ​രു​ന്നു​ക​ളും​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​ല​ഭ്യ​മാ​ണ്.

-കെ.​എം.​എ​സ്.​സി​ ​അ​ധി​കൃ​തര്‍

കിട്ടാതായത് ഇവ

​ പ​നി,​​​ ​വ​യ​റി​ള​ക്കം,​​​ ​ത്വ​ക്ക് ​രോ​ഗ​ങ്ങ​ള്‍,​​​ ​ര​ക്ത​സ​മ്മ​ര്‍​ദ്ദം,​​​ ​പ്ര​മേ​ഹം,​​​ ​അ​ല​ര്‍​ജി​ക്കു​ള്ള​ ​മ​രു​ന്നു​ക​ള്‍,​​​ ​ശ​സ്ത്ര​ക്രി​യ​ ​ക​ഴി​ഞ്ഞ​ ​രോ​ഗി​ക​ള്‍​ക്ക് ​ന​ല്‍​കു​ന്ന​ ​ആ​ന്റി ​ബ​യോ​ട്ടി​ക്കു​ക​ള്‍​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​സ്റ്റോ​ക്കി​ല്ലാ​ത്ത​ത്.​ ​ പ​നി​യും​ ​മ​റ്റും​ ​ബാ​ധി​ച്ച്‌ ​ആ​ഹാ​രം​ ​ക​ഴി​ക്കാ​നാ​കാ​തെ​ ​അ​വ​ശ​നി​ല​യി​ലെ​ത്തു​ന്ന​ ​രോ​ഗി​ക​ള്‍​ക്ക് ​ന​ല്‍​കാ​നു​ള്ള​ ​ഗ്ളൂ​ക്കോ​സി​നു​പോ​ലും​ ​ക്ഷാ​മം​ ​നേ​രി​ടു​ന്ന​താ​യാ​ണ് ​ത​ല​സ്ഥാ​നത്തെ​ ​പ്ര​ധാ​ന​ ​സ​ര്‍​ക്കാ​ര്‍​ ​ആ​ശു​പ​ത്രി​ക​ളി​ല്‍​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​വി​വ​രം.​ ​ആ​യി​ര​ക്ക​ണ​ക്കി​ന് ​രോ​ഗി​ക​ള്‍​ ​ആ​ശ്ര​യി​ക്കു​ന്ന​ ​ജ​ന​റ​ല്‍​ ​ആ​ശു​പ​ത്രി​യി​ലാ​ണ് ​മ​രു​ന്ന് ​ക്ഷാ​മം​ ​ഏ​റ്റ​വും​ ​രൂ​ക്ഷം. വി​ല​ ​കൂ​ടി​യ​ ​ആ​ന്റി​ബ​യോ​ട്ടി​ക്കാ​യ​ ​മെ​റോ​ ​പെ​നം,​ ​ക്ലോ​ക്സാ​സി​ലി​ന്‍,​ ​ജെ​ന്നി​ ​രോ​ഗ​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​ലെ​വി​ട്ര​സെ​റ്റാം,​ ​പ​ക്ഷാ​ഘാ​ത​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​ആ​ള്‍​ട്ടി​പ്ല​സ്,​ ​ഗ​ര്‍​ഭി​ണി​ക​ളി​ല്‍​ ​ര​ക്ത​സ​മ്മ​ര്‍​ദം​ ​കൂ​ടു​മ്ബോ​ള്‍​ ​ന​ല്‍​കു​ന്ന​ ​മീ​ഥെ​യ്ല്‍​ ​ഡോ​പ,​ ​നേ​ത്ര​ ​രോ​ഗ​ ​ചി​കി​ത്സ​യ്ക്കു​ള്ള​ ​മ​രു​ന്നു​ക​ള്‍​ ​തു​ട​ങ്ങി​ ​നി​ത്യ​വും​ ​വേ​ണ്ടി​വ​രു​ന്ന​ ​ര​ണ്ട് ​ഡ​സ​നി​ല​ധി​കം​ ​മ​രു​ന്നു​ക​ളാ​ണ് ​കി​ട്ടാ​നി​ല്ലാ​ത്ത​ത്.​ ​

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top