Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പലതവണ ചോദിച്ചിട്ടും മൗനം മാത്രം; ഇ ഡി റെയ്‌ഡില്‍ മാദ്ധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

പലതവണ ചോദിച്ചിട്ടും മൗനം മാത്രം; ഇ ഡി റെയ്‌ഡില്‍ മാദ്ധ്യമങ്ങളോട് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഉള്‍പ്പെടെ ഇന്നലെ നടന്ന ഇ ഡി റെയ്‌ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാൻ തയ്യാറാകാതെ മുഖ്യമന്ത്രി വി ഡി സതീശൻ.

മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഇന്നും അദ്ദേഹം ഒഴിഞ്ഞുമാറി.

പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടില്‍ വി ഡി രാവിലെ സന്ദർശനം നടത്തിയിരുന്നു. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പങ്കുചേരാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച ആഘോഷിക്കാൻ കഴിയുന്ന രീതിയില്‍ വരും കാലം മാറണമെന്നും മാത്രമാണ് വി ഡി സതീശൻ പറഞ്ഞത്. ഇ ഡി റെയ്‌ഡിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. റെയ്‌ഡ് വലിയ രാഷ്‌ട്രീയ ചർച്ചയായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നത്. ഇന്നലെയും മാദ്ധ്യമങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Kaumudi