Friday, 17 Sep, 2.50 am കേരളകൗമുദി

പ്രാദേശികം
പലിശ തട്ടിപ്പിനിരയായ കുടുംബങ്ങള്‍ ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

നെയ്യാറ്റിന്‍കര: വട്ടിപ്പലിശ സംഘത്തിന്റെ തട്ടിപ്പില്‍ വസ്തുവും വീടും നഷ്ടപ്പെട്ട ആറ് കുടുംബങ്ങള്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പണത്തിന് ഈടായി വസ്തുവും വീടും എഴുതി വാങ്ങുന്ന സംഘം പലിശയുള്‍പ്പെടെ തിരികെ കൊടുത്താലും ഈടായി വാങ്ങുന്നവ തിരിച്ച്‌ കൊടുക്കുന്നില്ലെന്നാണ് ആരോപണം.

ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയിട്ടും പ്രതികള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എസ്.പി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തിയത്. സംഭവത്തില്‍ പ്രതികളായ കണ്ണറവിള സതീഷ്, നെയ്യാറ്റിന്‍കര ഷൈന്‍രാജ്, ആമോട്ടുകോണം ലേഖ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബങ്ങളുടെ ആവശ്യം. അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്ന് ഡി.വൈ.എസ്.പി അറിയിച്ചതായി ധര്‍ണ നടത്തിയ കുടുംബങ്ങള്‍ പറഞ്ഞു. ധര്‍ണ ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. എന്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ടി. അനീഷ് എന്നിവര്‍ പങ്കെടുത്തു

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top