വാഷിംഗ്‌ടണ്‍ : യു.എസും ഇറാനുമായുള്ള വെടിനിറുത്തല്‍ നീട്ടാൻ ധാരണയായതായി റിപ്പോർട്ട്,. വെടിനിറുത്തല്‍ 60 ദിവസത്തേക്ക് നീട്ടാനാണ് ധാരണയായത്.
അതിനുള്ളില്‍ പ്രധാന വിഷയങ്ങള്‍ ചർച്ചചെയ്ത് തീരുമാനത്തില്‍ എത്താനാണ് നീക്കം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുമതി ലഭിച്ച ശേഷമാകും വെടിനിറുത്തല്‍ നിലവില്‍ വരിക.
വെടിനിറുത്തല്‍ പ്രാബല്യത്തിലായാല്‍ ഇറാൻ ഹോർമുസ് തുറക്കുകയും അമേരിക്ക ഇറാന് മേലുള്ള നാവിക ഉപരോധം പിൻവലിക്കുകയും ചെയ്യും.
ഇറാന്റെ ഫണ്ട് വിട്ടുനല്‍കുന്നതും ഉപരോധം ലഘൂകരിക്കുന്നതും ഇതോടൊപ്പമുണ്ട്. എല്ലാ മേഖലകളിലും യുദ്ധം നിറുത്തിയുള്ള ധാരണ വിജയിച്ചാല്‍ ആണവ വിഷയത്തില്‍ ഇറാൻ വിട്ടുവീഴ്ച ചെയ്തേക്കും എന്നാണ് വിലയിരുത്തല്‍. മേഖലയിലെ രാജ്യങ്ങളോടുള്ള സമീപനവും ഇറാൻ വ്യക്തമാക്കേണ്ടി വരും. അതേസമയം ഇരുക്ഷത്തെയും കടുത്ത നിലപാടുകളുള്ളവരെ അനുനയിപ്പിക്കുക എന്നതും വെല്ലുവിളിയാണ്.

