Tuesday, 16 Jul, 12.50 am കേരളകൗമുദി

പ്രാദേശികം
പാതിരാത്രിയില്‍ അനധികൃത മണ്ണെടുപ്പ്: ടിപ്പറും ജെ.സി.ബിയും പിടികൂടി

കോലഞ്ചേരി: പാതിരാത്രിയില്‍ കടയ്ക്കനാട് അനധികൃത മണ്ണെടുപ്പ് നടത്തിയ രണ്ട് ടിപ്പറും ജെ.സി.ബിയും കുന്നത്തുനാട് പൊലീസ് പിടികൂടി. കടയ്ക്കനാട് റബ്ബര്‍കട ജംഗ്ഷനു സമീപത്താണ് സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ നിന്ന് മണ്ണെടുപ്പ് നടത്തിയത്. ടിപ്പറില്‍ കയറ്റിയ മണ്ണ് പെട്ടെന്ന് ഇറക്കിയ ശേഷം ലോറിയുമായി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ടിപ്പറുകള്‍ പിടികൂടി. മേഖലയില്‍ മഴയുടെ മറവില്‍ രാത്രികാല മണ്ണെടുപ്പ് വ്യാപകമായതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത വാഹനങ്ങള്‍ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ആര്‍.ഡി.ഒ യ്ക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സി.ഐ വി.ടി. ഷാജന്‍ പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top