Friday, 03 Jul, 4.17 pm കേരളകൗമുദി

ലൈഫ്സ്റ്റൈല്‍
പഴത്തൊലി കളയല്ലേ! ആള് ചില്ലറക്കാരനല്ല, നിങ്ങളുടെ ആ വലിയ സൗന്ദര്യ പ്രശ്നം പരിഹരിക്കാം

കൗമാരക്കാരുടെ പേടി സ്വപ്നമാണ് മുഖക്കുരു. അതിനാല്‍ തന്നെ ഇതില്‍ നിന്ന് രക്ഷനേടാനായി നിരവധി മാര്‍ഗങ്ങളും പലരും പരീക്ഷിക്കാറുണ്ട്. അതില്‍ ചിലത് വിജയിക്കുകയും ചെയ്യും. ഇനിയൊരിക്കലും നിങ്ങളെ മുഖക്കുരു അലട്ടില്ല. അതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് പഴത്തൊലി.

മുഖക്കുരുവും പാടും മാറ്റാനായി പല വഴികള്‍ ഇനി തേടിപ്പോകേണ്ട ആവശ്യമില്ല. പഴത്തൊലിയിലൂടെ ഇതിന് പരിഹാരം കാണാന്‍ സാധിക്കും. മപഴത്തൊലി നേരിട്ട് തന്നെ മുഖത്ത് ഉപയോഗിക്കാവുന്നതാണ്. മുഖം ആദ്യം നല്ലത് പോലെ വൃത്തിയായി കഴുകി ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്‌ തുടയ്ക്കണം. അതിന് ശേഷം പഴത്തൊലി എടുത്ത് ഏകദേശം 10 മിനിറ്റ് മസാജ് ചെയ്യുക. 20 മിനിറ്റ്ന് ശേഷം കഴുകി കളയാവുന്നതാണ്. ദിവസത്തില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖക്കുരു അകറ്റാന്‍ സാധിക്കുന്നു.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ നാരങ്ങ നീര് എന്നിവ നന്നായി മിക്സ് ചെയ്തെടുക്കുക. അതിന് ശേഷം ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച്‌ ഇത് മുഖക്കുരു ബാധിച്ച ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകുക. ദിവസത്തില്‍ ഒരിക്കല്‍ ഇത് പുരട്ടുന്നത് നല്ലതാണ്.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂണ്‍ മഞ്ഞള്‍ എന്നിവ ഒരു പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക, തുടര്‍ന്ന് മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 15 ഇത്തരത്തില്‍ ചെയ്തശേഷം ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക.

മിക്സിയിലിട്ട് അടിച്ചെടുത്ത പഴത്തൊലി ഒരു ടീസ്പൂണ്‍, അര ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച്‌ ഒരു മിശ്രിതമാക്കിയെടുക്കുക. ഇത് ചര്‍മ്മത്തിലെ മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ പുരട്ടുക. 15 മിനിറ്റിന് ശേഷം ചൂട് വെള്ളത്തില്‍ കഴുകുക.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top