Saturday, 19 Oct, 12.14 am കേരളകൗമുദി

തിരുവനന്തപുരം
പ്രാവച്ചമ്ബലം കോണ്‍വെന്റ് റോഡ് ശോചനീയാവസ്ഥയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു

നേമം: പ്രാവച്ചമ്ബലം കാേണ്‍വെന്റ് റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച്‌ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്നലെ റോഡ് ഉപരോധിച്ചു. പൊട്ടി പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ കുടുംബന്നൂര്‍ ഭാഗത്തേയ്ക്ക് തിരിയുന്ന സ്ഥലത്ത് നടന്ന ഉപരോധത്തില്‍ നൂറോളം നാട്ടുകാര്‍ പങ്കെടുത്തു. നാട്ടുകാര്‍ റോഡിന് കുറുകെ കയര്‍ കെട്ടി ഗതാഗതം തടയുകയായിരുന്നു. വിവരം അറിഞ്ഞ് നേമം പൊലീസും കല്ലിയൂര്‍ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി സരമസമിതി പ്രവര്‍ത്തകരുമായി അനുരഞ്ജന ചര്‍ച്ച നടത്തി. റോഡ് പണി ഇന്നലെ തന്നെ ആരംഭിക്കാം എന്ന പഞ്ചായത്ത് അധികൃതരുടെ (എ.ഇ) ഉറപ്പിന്‍മേലാണ് സമരം അവസാനിച്ചത്. റോഡിന്റെ പണി ഉപരോധനം നടത്തി 1 മണിയ്ക്കൂറിനുളളില്‍ തന്നെ ആരംഭിക്കുകയും ചെയ്തു. കോണ്‍വെന്റ് റോഡ് സമര സമിതി കണ്‍വീനര്‍ സനല്‍കുമാര്‍, രാമചന്ദ്രന്‍, മനോഹരന്‍ എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി

കഴിഞ്ഞ 8 മാസത്തോളമായി റോഡിന്റെ ശോചനീയാവസ്ഥ ഗുരുതരമായി തുടരുകയാണ്. ഇതിനിടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി സമരങ്ങളും സത്യാഗ്രഹങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഇന്നലെ റോഡ് ഉപരോധിച്ചത്. കഴിഞ്ഞ 7 മാസങ്ങള്‍ക്ക് മുമ്ബ് റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി പഞ്ചായത്ത് 3.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുടര്‍ന്ന് റോഡ് ഇടിച്ചു നിരത്തി. റോഡിന്റെ മധ്യഭാഗത്തായി വെളളം കെട്ടി നിറുത്തുക എന്ന ലക്ഷ്യത്തോടെ 3 വന്‍ കുഴികള്‍ എടുത്ത ശേഷം റോഡില്‍ ലെവലില്‍ നിന്നും ഉയര്‍ത്തി 3 സ്ലാബുകളും സ്ഥാപിച്ചു. ഇത് സ്ഥിരം അപകടങ്ങള്‍ വരുത്തുന്നതായും നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ പ്രതിഷേധം ശക്തമായപ്പാള്‍ വീണ്ടും 4.99 ലക്ഷം രൂപ അനുവദിച്ചാണ് ഇന്നലെ വീണ്ടും പണി ആരംഭിച്ചത്. ഇന്നലെ അടിയന്തരമായി എ.ഇ കോണ്‍ട്രാക്ടറെ വിളിച്ചു വരുത്തി പണി ആരംഭിക്കുകയായിരുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top