Monday, 22 Jul, 1.14 am കേരളകൗമുദി

തിരുവനന്തപുരം
പ്രവര്‍ത്തക സമ്മേളനവും ഐഡി കാര്‍ഡ് വിതരണവും

ബാലരാമപുരം: കേരള ആര്‍ട്ടിസാന്‍സ് ആന്‍ഡ് സ്കില്‍ഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി)​ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക സമ്മേളനം അഡ്വ.എം.വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് പനവിള രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പൂവട വിജയന്‍ ഐഡറ്റിന്റി കാര്‍ഡ് വിതരണം ചെയ്തു.കോളിയൂര്‍ ചന്ദ്രന്‍,​നിഥിന്‍ പൂവട,​മഹേശ്വരന്‍,​നേമം രാജന്‍,​ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.പരമേശ്വരന്‍ സ്വാഗതവും എസ്.സുധ നന്ദിയും പറഞ്ഞു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top