Sunday, 25 Aug, 1.14 am കേരളകൗമുദി

തിരുവനന്തപുരം
പ്രൊഫ. എം. ചന്ദ്രബാബുവിന്റെ പുസ്തകം പ്രകാശനം

ബാലരാമപുരം: ബാലരാമപുരത്ത് പ്രഭാത് പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രൊഫ.എം. ചന്ദ്രബാബു രചിച്ച വൈകുണ്ഠ സ്വാമികള്‍ മാനവികതയുടെ മുടി ചൂടും പെരുമാള്‍ എന്ന പുസ്തകം മന്ത്രി.കെ. രാജു കെ. ആന്‍സലന്‍ എം.എല്‍.എ ക്ക് നല്‍കി പ്രകാശനം ചെയ്തു. ഹനീഫ റാവുത്തര്‍ അദ്ധ്യക്ഷത വഹിച്ചു. വി.എസ്.ഡി.പി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍,​ ഗ്രന്ഥശാല സംഘം ജില്ലാ സെക്രട്ടറി പി.കെ. രാജ്മോഹന്‍,​ വെങ്ങാനൂര്‍ ബ്രൈറ്റ്,​ നെല്ലിമൂട് ശ്രീധരന്‍,​ വള്ളിക്കാവ് മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു. പ്രൊഫ.എം. ചന്ദ്രബാബു സ്വാഗതവും തലയല്‍ മനോഹരന്‍ നായര്‍ നന്ദിയും പറഞ്ഞു. കവിയരങ്ങ് വൈലോപിള്ളി സംസ്കൃതിഭവന്‍ ചെയര്‍മാന്‍ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top