Monday, 24 Jun, 12.50 am കേരളകൗമുദി

പ്രാദേശികം
പ്രൊഫ. ജി. ശങ്കരപ്പിള്ള അനുസ്‌മരണം

വെഞ്ഞാറമൂട്: പ്രൊഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയല്‍ സെന്റര്‍ ഒഫ് പേര്‍ഫോമിംഗ് ആര്‍ട്സും രംഗപ്രഭാതും സംയുക്തമായി സംഘടിപ്പിക്കുന്ന ജി. ശങ്കരപ്പിള്ള സ്‌മാരക ദിനാചരണം രംഗപ്രഭാത്‌ നാടകഗ്രാമത്തില്‍ നടന്നു. രംഗപ്രഭാത്‌ ചീഫ് കോ ഓര്‍ഡിനേറ്റര്‍ എസ്. ഹരികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊഫ. പി. ഗംഗാധരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തി. എസ്. അനില്‍കുമാര്‍ സ്വാഗതവും കീര്‍ത്തി കൃഷ്‌ണ നന്ദിയും പറഞ്ഞു. കെ.എസ്. ഗീത, വിപിനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രൊഫ. ജി. ശങ്കരപ്പിള്ള രചിച്ച്‌ പി.എസ്. അഭിഷേക് സംവിധാനം നിര്‍വഹിച്ച 'ആസ്ഥാന വിഡ്ഢികള്‍' എന്ന നാടകം രംഗപ്രഭാത്‌ അവതരിപ്പിച്ചു. അമല്‍ ഗോപിനാഥ്, അഖില്‍ ബാബു, ബിമല്‍ ഗോപിനാഥ് എന്നിവര്‍ അഭിനയിച്ചു. കെ.എസ്. ഗീത സംഗീതം നിര്‍വഹിച്ച നാടകത്തിന്റെ ഗാനങ്ങള്‍ രചിച്ചത് ബിമല്‍ ഗോപിനാഥാണ്. ചിത്രലേഖ, ഹരീഷ്, രമ്യ .കെ.എസ്, അനില്‍കുമാര്‍, ജി.ആര്‍. ആനന്ദ്, ചഞ്ചു .എം.എല്‍, അമല്‍ ബാബു, വി‌ഷ്ണു .എസ്, അരുണിമ

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Kaumudi
Top