പ്രാദേശികം
പുല്ലഴിയില്‍ പോളിംഗ് 81.82 %

തൃശൂര്‍: കോര്പറേഷന് 47-ാം ഡിവിഷന് പുല്ലഴിയിലെ തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ്. ഇന്നലെ വൈകീട്ട് 6.15ന് വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ പോള്‍ ചെയ്തത് ആകെ 81.82 ശതമാനം. 4533 വോട്ടര്‍മാരില്‍ 3709 പേര് വോട്ട് രേഖപ്പെടുത്തി.
പുല്ലഴി ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് സ്കൂളിലെ മൂന്നു ബൂത്തുകളിലാണ് വോട്ടെടുപ്പ് നടന്നത്. ബൂത്ത് നമ്ബര്‍ ഒന്നില്‍ 81.06 ശതമാനവും രണ്ടില്‍ 80.06 ശതമാനവും മൂന്നില്‍ 83.24 ശതമാനവുമാണ് പോളിംഗ്. ഡിവിഷനിലെ 16 കൊവിഡ് ബാധിതര്‍ തപാല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ബൂത്തുകളില്‍ രാവിലെ മുതല്‍ തന്നെ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടിരുന്നു. ഉച്ചയ്ക്ക് ഒന്ന് വരെ 49 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 1232 വോട്ടുകള്‍ പോള്‍ ചെയ്തു. എം.ടി.ഐയില്‍ സജ്ജമാക്കിയ കേന്ദ്രത്തില്‍ ഇന്ന് രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ നടക്കുക.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ. മുകുന്ദന്റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവച്ച തദ്ദേശതിരഞ്ഞെടുപ്പാണിത്. മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. പോളിംഗ് ശതമാനം കൂടിയത് സ്ഥാനാര്‍ത്ഥികളുടെ ജയപ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.